ടിക്കറ്റ് ഉണ്ടായിട്ടും യാത്ര വിലക്കി, നഷ്ടപരിഹാരം നൽകാൻ ഖത്തർ എയർവേസിന് നിര്‍ദ്ദേശം

കൊച്ചി .ടിക്കറ്റ് ഉണ്ടായിട്ടും യാത്ര വിലക്കിയ സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഖത്തർ എയർവേസിന് കൊച്ചി ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് വിമാനക്കമ്പിനോട് നിർദ്ദേശിച്ചിരിക്കുന്നത്. കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് വിമാനക്കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.2018 ൽ സാധുവായ വിമാന ടിക്കറ്റ് ഉണ്ടായിരുന്നിട്ടും ന്യായമായ കാരണമില്ലാതെ സ്കോട്ട് ലാൻഡ് യാത്ര
വിലക്കിയെന്നായിരുന്നു പരാതി.
30 ദിവസത്തിനകം നഷ്ടപരിഹാരത്തുക പരാതിക്കാരന് നൽകണമെന്നാണ്
ഡി.ബി. ബിനു അധ്യക്ഷനും വൈക്കംരാമചന്ദ്രൻ ശ്രീവിദ്യ ടി.എൻ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.

Advertisement