ഓർത്തഡോക്സ് യാക്കോബായ പള്ളിത്തർക്കത്തിൽ നിർണായക ഇടപെടൽ നടത്തി സംസ്ഥാന സർക്കാർ

Advertisement

തിരുവനന്തപുരം. ഓർത്തഡോക്സ് യാക്കോബായ പള്ളിത്തർക്കത്തിൽ നിർണായക ഇടപെടൽ നടത്തി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിപിണറായി വിജയനുമായി നേരിട്ട് സഭാ നേതാക്കൾ നടത്തിയ ചർച്ചയിലാണ് സുപ്രധാന തീരുമാനങ്ങൾ ഉടലെടുത്തത്.
പിന്നാലെ വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്ന് ഓർത്തഡോക്സ് സഭയും വ്യക്തമാക്കി.
യാക്കോബായ സഭയുമായും ഉടൻ സർക്കാർ ചർച്ച നടത്തും.

ഏറെക്കാലമായി സർക്കാരിന് മുന്നിൽ പരിഹാരമില്ലാതെ കിടന്ന പ്രശ്നം ഒടുവിൽ പരിഹരിക്കപ്പെടുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഓർത്തഡോക്സ് യാക്കോബായ തർക്കത്തിൽ നിയമനിർമ്മാണത്തിന്റെ സാധ്യതകളാണ് സർക്കാർ ആദ്യം തേടിയത്. ഓർത്തഡോക്സ് സഭ കടുത്ത എതിർപ്പ് പ്രകടമാക്കിയതോടെ പിന്മാറ്റം. പിന്നാലെയാണ് സർക്കാരുമായി വീണ്ടും ചർച്ചകൾ നടന്നതായുള്ള ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയസ് മാർത്തോമാ മാത്യുസ് തൃതിയൻ കാതോലിക്കാബാവയുടെ വെളിപ്പെടുത്തൽ. വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്ന് ഓർത്തഡോക്സ് സഭ വ്യക്തമാക്കുന്നു

നിലവിൽ ഓർത്തഡോക്സ് വിഭാഗവുമായി മാത്രമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടന്നതെന്നാണ് സൂചനകൾ. വരും ദിവസങ്ങളിൽ യാക്കോബായ സഭ നേതൃത്വവുമായി ചർച്ചകൾ നടന്നേക്കും. സർക്കാർ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ എന്തൊക്കെയെന്ന് കാതോലിക്കാബാവ വ്യക്തമാക്കിയില്ല. പള്ളികൾ വിട്ടുകൊടുത്ത ഒരു സമവായത്തിനില്ല എന്ന നിലപാട് സഭ മയപ്പെടുത്തുമോ എന്നതാണ് ശ്രദ്ധേയം

Advertisement