സിപിഎം ഒരു മുസ്ലിം പാർട്ടിയായി മാറി,മുസ്ലിം ധ്രുവീകരണമാണ് പിണറായി വിജയൻ്റെ ലക്ഷ്യം കെ സുരേന്ദ്രൻ

തിരുവനന്തപുരം . സിപിഎം ഒരു മുസ്ലിം പാർട്ടിയായി മാറിയെന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഏക സിവിൽക്കോഡിനെതിരായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുസ്ലിം ധ്രുവീകരണമാണ് പിണറായി വിജയൻ്റെ ലക്ഷ്യം.

മുത്തലാഖ് ഒരു മുസ്ലിം മാതാപിതാക്കളും അംഗീകരിക്കുകയില്ല. അതുപോലെ സ്വത്തവകാശത്തിൽ പെൺകുട്ടികളോടുള്ള വേർതിരിവും ഒരു മുസ്ലിം മാതാപിതാക്കളും അംഗീകരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏക സിവിൽക്കോഡിനെ പിന്തുണയ്ക്കുന്നത് സാമൂഹ്യസമത്വത്തിന് വേണ്ടിയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Advertisement