ചരിത്രം തിരുത്തി എംഎസ്എഫ്,മുസ്ലിം ലീഗിന്റെ വിദ്യാർഥി സംഘടനക്ക് മൂന്ന് വനിതാ സംസ്ഥാന ഭാരവാഹികള്‍

കോഴിക്കോട്.ചരിത്രം തിരുത്തി എം എസ് എഫ്, ആദ്യമായി മുസ്ലിം ലീഗിന്റെ വിദ്യാർഥി സംഘടന മൂന്ന് വനിതാ സംസ്ഥാന ഭാരവാഹികള്‍. ആയിശാബാനു, റുമൈസ റഫീഖ്, അഡ്വ. കെ. ത്വഹാനി എന്നിവരെയാണ് സംസ്ഥാന ഭാരവാഹികളായി പ്രഖ്യാപിച്ചത്. ഇന്ന് കോഴിക്കോട് ചേർന്ന എം എസ് എഫ് സംസ്ഥാന വർക്കിങ്ങ് കമ്മറ്റി യോഗത്തിലാണ് തീരുമാനം.

മുസ്ലിംലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിൻ്റെ ചരിത്ര പരമായ ചുവട് വെപ്പാണ് പുതിയ തീരുമാനം.ആയിശാബാനു, റുമൈസ റഫീഖ്, അഡ്വ. കെ. ത്വഹാനി എന്നിവരെയാണ് സംസ്ഥാന ഭാരവാഹികളായി തെരഞ്ഞെടുത്തത്.
ഫാത്തിമ തഹ് ലിയ ദേശീയ വൈസ് പ്രസിഡന്റായിരുന്നെങ്കിലും സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് എം എസ് എഫ്
വനിതകളെ നിയോഗിച്ചിരുന്നില്ല.ഹരിത വിവാദത്തെ തുടർന്ന് സ്ത്രീകളുടെ നേതൃപദവി സംബന്ധിച്ച ഏറെ പ്രതിരോധത്തിലായിരുന്ന എം എസ് എഫ് പുതിയ തീരുമാനത്തിലൂടെ പ്രതിഛായ മെച്ചപ്പെടുത്തുകയാണ്.

നിലവിൽ എം എസ് എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന പ്രസിഡന്റ്
ആയിശാബാനുവിനെഎം എസ് എഫ്സംസ്ഥാന വൈസ് വൈസ് പ്രസിഡന്റായും,ഹരിത
ജനറല് സെക്രട്ടറി റുമൈസ റഫീഖും
മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. കെ. തൊഹാനിയെയും സംസ്ഥാന
സെക്രട്ടറിമാരായാണ് തെരഞ്ഞെടുത്തത്. വൈകാതെ ഇനി ജില്ലാ ഭാരവാഹിത്വത്തിലേക്കും വനിതകളെത്തുമെന്ന് എം എസ് എഫ് അറിച്ചു.
നിലവിൽ ചില നേതാക്കള്‍ രാജിവെക്കുകയും ചിലർ വിദേശത്തേക്ക് പോവുകയും ചെയ്ത ഒഴിവിലാണ്
പുതിയ നിയമനം.

Advertisement