മോൻസൻ മാവുങ്കൽ തട്ടിപ്പ്,കെ സുധാകരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി.മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ
കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യ അപേക്ഷ പരിഗണിക്കുന്നത് വരെ
സുധാകരന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. എഫ്.ഐ.ആറിലടക്കം തനിക്കെതിരെ ആരോപണങ്ങൾ
ഇല്ലെന്നും ,ഒന്നര വർഷത്തിനു ശേഷം ക്രൈംബ്രാഞ്ച് നേരിട്ട് ഹാജരാകാനാവശ്യപ്പെടുന്നത് സംശയത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നുമാണ് സുധാകരന്റെ വാദം.


ചോദ്യംചെയ്യലിനു 23നു ഹാജരാകണമെന്ന് ആവിശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സുധാകരനു നോട്ടിസ് നൽകിയിരുന്നു. മോൻസൻ മാവുങ്കൽ ഒന്നാം പ്രതിയായ കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ. തനിക്കെതിരെ ഉള്ളത് രാഷ്ട്രീയ ആരോപണം മാത്രമാണ് എന്നും പൊതു സമൂഹത്തിൽ തന്റെ മാന്യത ഇടിക്കാനാണ് ശ്രമമെന്നുമാണ് ഹർജിയിൽ സുധാകരൻ ഉന്നയിക്കുന്ന മറ്റ് വാദങ്ങൾ

Advertisement