ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ താമരശ്ശേരി സ്വദേശി മരിച്ചു; സുഹൃത്തിന് പരുക്ക്

കോഴിക്കോട്: കർണാടക ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ താമരശ്ശേരി സ്വദേശി മരിച്ചു. താമരശ്ശേരി പെരുമ്പള്ളി സ്വദേശി ജംസിലാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അൻഷാദിന് ഗുരുതരമായി പരുക്കേറ്റു. ഗുണ്ടൽപ്പേട്ട്-ബന്ദിപ്പൂർ പാതയിലായിരുന്നു സംഭവം. ബംഗളൂരുവിൽ പോയി തിരിച്ചുവരികയായിരുന്നു ഇരുവരും. പരുക്കേറ്റ അൻഷാദിനെ ചാമരാജ്‌നഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement