ശനിയാഴ്ച മാറ്റമില്ലാതെ സ്വർണവില

കൊച്ചി: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. ഗ്രാമിന് 5,510 രൂപയിലും പവന് 44,080 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ച് ഇന്നലെയാണ് സ്വർണം ഈ നിരക്കിൽ എത്തിയത്. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വർണവില ഉയരുന്നത്. ഗ്രാമിന് 5,470 രൂപയിലും പവന് 43,760 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഇത് കഴിഞ്ഞ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു. 720 രൂപയാണ് സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കുറഞ്ഞത്.

Advertisement