സ്വകാര്യ ബസ്സ് സമരം മാറ്റി വെച്ചു

Advertisement

തിരുവനന്തപുരം . സ്വകാര്യ ബസ്സ് സമരം മാറ്റി വെച്ചു. ജൂൺ 7 മുതൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന സ്വകാര്യ ബസ്സ് സമരമാണ് മാറ്റിവെച്ചത്.പെർമിറ്റ് വിഷയം കോടതിയുടെ പരിഗണനയിലായതിനാലും, മുഖ്യമന്ത്രി വിദേശത്തായതിനാലുമാണ് തീരുമാനം

ജൂൺ 5 ന് ജില്ലാ കേന്ദ്രങ്ങളിൽ തീരുമാനിച്ച ഉപവാസ സമരവും മാറ്റിവെച്ചു. സമരം നടത്തുന്നത് സംബന്ധിച്ച വിവിധ സംഘടനകള്‍ പലതട്ടിലായതോടെ സമരം വിജയിക്കില്ലെന്ന മട്ടായിരുന്നു.

Advertisement