എ ഐ ക്യാമറ ,നിയമലംഘനങ്ങൾക്ക് പിഴയിടാക്കാനുള്ള നടപടി ഗതാഗത വകുപ്പ് പൂർത്തിയാക്കി

തിരുവനന്തപുരം .എ ഐ ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴയിടാക്കാനുള്ള നടപടി ഗതാഗത വകുപ്പ് പൂർത്തിയാക്കി. ക്യാമറയുടെ പ്രവർത്തനം പരിശോധിക്കുന്ന സാങ്കേതിക സമിതി ഇന്ന് സർക്കാറിന് റിപ്പോർട്ട് കൈമാറും .പദ്ധതി പ്രഖ്യാപിച്ച സമയത്ത് പ്രതിദിനം നാലരലക്ഷം നിയമലംഘനങ്ങൾ ആയിരുന്നു. നിലവിൽ ശരാശരി രണ്ടര ലക്ഷത്തിന് താഴെയാണ് നിയമലംഘനങ്ങൾ. പിഴ ഈടാക്കി തുടങ്ങി ഒരു മാസം കൊണ്ട് ഇത് ഒരു ലക്ഷത്തോളമായി കുറയുമെന്നാണ് ഗതാഗത വകുപ്പ് പ്രതീക്ഷിക്കുന്നത് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച മുതൽ ആണ് എ ഐ ക്യാമറ വഴിയുള്ള നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കി തുടങ്ങുന്നത്

Advertisement