സംസ്ഥാനത്ത് നാളെ കാലവർഷം എത്തിച്ചേരാൻ സാധ്യത

സംസ്ഥാനത്ത് നാളെ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക്‌
സാധ്യത. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴ് ജില്ലകളിൽ നാളെ യല്ലോ അലർട്ട്. ഇടിമിന്നലും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.മലയോര – തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണം.
ചൊവ്വാഴ്ച്ചയോടെ തെക്ക് കിഴക്കൻ അറബികടലിൽ
ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിൽ ഇത് ന്യുന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യത. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി

Advertisement