പിഞ്ചുകുഞ്ഞിനോട് ലൈംഗികാതിക്രമം: പ്രതി പിടിയില്‍

കൊല്ലം: പിഞ്ചുകുഞ്ഞിനോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസിന്‍റെ പിടിയില്‍. തിരുമുല്ലാവാരം, ഓടപ്പുറം, സ്വദേശി രാഹുല്‍ (22) ആണ് കൊല്ലം വെസ്റ്റ് പോലീസിന്‍റെ പിടിയിലായത്.

മുന്നര വയസ്സുള്ള കുട്ടിയുടെ വീട്ടുകാരുമായി സൗഹൃദ ബന്ധത്തിലായിരുന്ന പ്രതി വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതെ എടുത്തു കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടിയെ തിരികെ വീട്ടില്‍ എത്തിച്ച ശേഷം കടന്ന് കളഞ്ഞ പ്രതിയെ പിന്നീട് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടാനായത്.

കുട്ടി വീട്ടുകാരോട് വിവരങ്ങള്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ സി.ഡബ്ലിയു.സിക്ക് പരാതി നല്‍കുകയും തുടര്‍ന്ന് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയുമായിരുന്നു.
കൊല്ലം വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ ഷെഫീക്കിന്‍റെ നേതൃത്വത്തില്‍ എസ്.ഐ വി. അനീഷ്, സി.പി.ഒ രമാഭായ്, ദീപുദാസ്, പ്രമോദ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement