പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറി ഇരുളിൻ്റെ മറവിൽ തകർത്തു

കരുനാ​ഗപ്പള്ളി: പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറി ഇരുളിൻ്റെ മറവിൽ തകർത്തു. ഇടക്കുളങ്ങര മുകേഷ് ഭവനത്തിൽ മുകേഷിൻ്റെ ഉടമസ്ഥതയിലുള്ള താണ് ഇരു വാഹനങ്ങളും അക്രമികൾ രണ്ട് ടിപ്പർ ലോറി കളുടെ മുൻ വശത്തെ ഗ്ലാസാണ് തകർത്തത്.

‘കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണി കഴിഞ്ഞാണ് സംഭവം നടന്നതെന്നാണ് അനുമാനം. പുറത്ത് നിന്ന് പൂട്ടിയ പ്രധാന ഗേറ്റ് ജീവനക്കാരൻ തുറന്ന ശേഷമാണ് സംഭവം നടന്നത്. ക്ഷേത്രത്തിൻ്റെ പുറക് വശത്തെ ആഡിറ്റോറിയത്തിനകത്താണ് ടിപ്പർ പാർക്ക് ചെയ്തിരുന്നത്.മ ‘ആഡിറ്റോറിയത്തിൽ താമസിക്കുന്ന ക്ഷേത്ര ശിൽപ്പി കളും ശബ്ദങ്ങളൊന്നും കേട്ടില്ലെന്ന് പറയുന്നു.

മൈനാഗപ്പള്ളി സ്വദേശിയായ ഡ്രൈവറുമായി വേതനത്തെ കുറിച്ച് സംസാരമുണ്ടായതായും അയാളെ സംശയിക്കുന്നതായും മുകേഷ് പറഞ്ഞു. പോലീസ് ഈ വഴിക്കാന്ന് അന്വേഷണം നടത്തുന്നത്‌. സമീപത്തെ CCTV ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.

Advertisement