വെള്ളായിയപ്പനെ സ്ക്രീനില്‍ അനശ്വരനാക്കിയ കാഞ്ഞാവെളി സ്വദേശി എസ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കൊല്ലം: ഒ വി വിജയന്‍റെ കടല്‍ ത്തീരത്ത് എന്ന കഥയിലെ വെള്ളായിയപ്പനെ ഓര്‍ക്കാത്തവരില്ല. വെള്ളായിയപ്പനെ സ്ക്രീനില്‍ അനശ്വരനാക്കിയ കാഞ്ഞാവെളി സ്വദേശി എസ് ഗോപാലകൃഷ്ണന്‍(89) വിടവാങ്ങി. കൊച്ചിയിലായിരുന്നു അന്ത്യം. തൂക്കാന്‍ വിധിച്ച മകനെ തലേന്ന് കാണാന്‍പോകുന്ന വെള്ളായിയപ്പന്‍ അനുഭവിക്കുന്ന ഹൃദയവേദന എസ് ഗോപാലകൃഷ്ണന്‍ ഭാവം പകര്‍ന്നപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

റബർ ബോർഡ് റിട്ട. ഡപ്യൂട്ടി കമ്മീഷണറായിരുന്ന ഇദ്ദേഹം വാസ്തുഹാര, ചിദംബരം, കടൽത്തീരത്ത് തുടങ്ങിയ സിനിമ കളിൽ വേഷമിട്ടിട്ടുണ്ട്. മാണിക്കൻ അടക്കമുള്ള ടിവി സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1992 ലെ കേരള ഫിലിം സ്പെഷൽ ജൂറി അവാർഡും 2000 ൽ സംസ്ഥാനത്തെ മികച്ച ഡബ്ബി ങ് ആർട്ടിസ്റ്റിനുള്ള പുര സ്കാരവും ലഭിച്ചിട്ടുണ്ട്.

ഭാര്യ: കെ.അനസൂയ (കെ എസ്ഇബി മുൻ ചീഫ് എൻജിനീയർ). മക്കൾ: ശ്യാം ശങ്കർ (ബംഗളൂരു), ഡോ.ഉണ്ണിക്കൃഷ്ണൻ (അമൃത), കൃഷ്ണ, മരു മക്കൾ: സ്മിത വിശ്വനാ ഥൻ, രാഖി ബാലചന്ദ്രൻ, ബിജു ജി.നായർ. സംസ്കാരം ഇന്ന് 11ന് പച്ചാളം ശ്മശാനത്തിൽ നടന്നു.

Advertisement