തുമ്പിക്കൈയില്‍ കുരുക്കുമായി കാട്ടാന

തൃശൂര്‍. തുമ്പിക്കൈയില്‍ കുരുക്കുമായി ബുദ്ധിമുട്ടുന്ന കാട്ടാനയെ കണ്ടെത്തി. അതിരപ്പിള്ളി പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിനടുത്താണ് തുമ്പിക്കൈ കുരുങ്ങിയ നിലയില്‍ കാട്ടാനയുടെ സാന്നിധ്യമുള്ളത്

പരിസ്ഥിതി പ്രവര്‍ത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ വി കെ ആരിദാണ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്. 2018 ല്‍ ആണ് ആരിദ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്. വനംവകുപ്പിനെ അറിയിച്ചിട്ടും ഫലപ്രദമായ നടപടിയുണ്ടായിട്ടില്ല

കഴിഞ്ഞ ദിവസം പാലക്കാടുനിന്നുള്ള ഒരു സംഘം ഇതേസ്ഥിതിയില്‍ ഈ ആനയെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഇടപെടലിനെ തുടര്‍ന്ന് ആനയെ കണ്ടെത്തി കുരുക്കഴിക്കാന്‍ ശ്രമം തുടങ്ങി. വാഴച്ചാല്‍ ഡിഎഫ്ഒ ആര്‍ ലക്ഷ്മിയുടെ നിര്‍ദേശ പ്രകാരം മൂന്ന് റേഞ്ചുകളിലെ ഉദ്യോഗസ്ഥര്‍ വനമേഖലയില്‍ തെരച്ചില്‍ തുടങ്ങി

Advertisement