തിരുവനന്തപുരത്തു ഐമാക്‌സ് തിയേറ്റർ വൈകും

തിരുവനന്തപുരം: തിരുവനന്തപുരത്തു ഐമാക്‌സ് തിയേറ്റർ വൈകും. അധികൃതരുടെ അറിയിപ്പ് സിനിമപ്രേമികളെ നിരാശയിൽ ആക്കുന്നു . തിരുവനന്തപുരം ലുലു മാളിലാണ് ആദ്യ ഐമാക്സ് തിയറ്ററുകള്‍ വരുന്നതായി ഐമാക്സ് അധികൃർ ഒക്ടോബറില്‍ അറിയിച്ചത് .

കേരളത്തിലെ ആദ്യ ഐമാക്‌സ് തിയേറ്റർ തിരുവനതപുരം ലുലു മാളിൽ വരുന്നതായായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. ഡിസംബറില്‍ എത്തുന്ന ഹോളിവുഡ് ചിത്രം ‘അവതാര്‍’ ആയിരിക്കും ഇവിടെ ആദ്യ റിലീസ് എന്നും പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ ജെയിംസ് കാമറൂണ്‍ ചിത്രം അവതാര്‍ നാളെ തിയറ്ററുകളില്‍ എത്താനിരിക്കെ കേരളത്തിലെ ആദ്യ ഐ മാക്സില്‍ നാളെ റിലീസ് ഉണ്ടാവില്ലെന്നാണ് ഏറ്റവും പുതിയ വാർത്ത .

കാര്യമായ പരിശ്രമം നടത്തിയിട്ടും തിരുവനന്തപുരം ലുലു ഐമാക്സ് നാളെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവില്ലെന്ന് ഐമാക്സ് ഏഷ്യയുടെ തിയറ്റര്‍ സെയില്‍സ് വൈസ് പ്രസിഡന്‍റ് പ്രീതം ഡാനിയല്‍ ട്വിറ്ററിലൂടെ അറിയിച്ചു. തിയറ്ററുകളുടെ പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്നും പക്ഷേ 4-5 ദിവസങ്ങള്‍ കൂടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ലോക സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാര്‍ ദ് വേ ഓഫ് വാട്ടര്‍. ലോകസിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവും നിലവില്‍ അവതാറിനാണ്.

Advertisement