ചാരുംമൂട്ടിൽ കള്ളനോട്ട് പിടിച്ചെടുത്തു ,കിഴക്കേ കല്ലട മുൻ പഞ്ചായത്ത് പ്രസിഡൻറും യുവതിയും അറസ്റ്റിൽ

നൂറനാട് .ചാരുംമൂട്ടിൽ കള്ളനോട്ട് പിടിച്ചെടുത്തു – മുൻ പഞ്ചായത്ത് പ്രസിഡൻറ് അടക്കം രണ്ടുപേർ അറസ്റ്റിൽ

 

ചാരുംമൂട് സ്ഥിതിചെയ്യുന്ന ചോയ്സ് സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ സ്ത്രീ നൽകിയ 500 രൂപയുടെ കറൻസി നോട്ടിൽ സംശയം തോന്നിയ ജീവനക്കാർ
നൂറനാട് പോലീസിൽ അറിയിച്ചതിനെത്തുടർന്നാണ് കള്ളനോട്ടുകൾ പിടിച്ചെടുക്കുവാൻ കാരണമായത്.
താമരക്കുളം വില്ലേജിൽ പേരൂർ കാരാഴ്മ മുറിയിൽ അക്ഷയ് നിവാസിൽ ജയസുഗതന്‍റെ ഭാര്യ 38 വയസ്സുള്ള
ലേഖയാണ് ഇന്നലെ വൈകുന്നേരം സൂപ്പർമാർക്കറ്റിൽ 500 രൂപയുടെ കള്ളനോട്ടുമായി
സാധനം വാങ്ങാൻ എത്തിയത്. നൂറനാട് സി ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം സ്ഥലത്തു എത്തി പരിശോധിച്ചതിൽ സ്ത്രീയുടെ കൈവശമുണ്ടായിരുന്ന പേഴ്സിൽ നിന്നും 500 രൂപയുടെ മറ്റ് കള്ളനോട്ടുകൾ
കണ്ടെത്തുകയും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്നു ചോദ്യം ചെയ്തതിൽ
പ്രതി കുറ്റം സമ്മതിക്കുകയും തുടർന്ന് ലേഖയുടെ താമര കുളത്തുള്ള
വീട് പരിശോധിച്ചതിൽ 500 രൂപയുടെ കൂടുതൽ നോട്ടുകൾ കണ്ടെത്തുകയും ചെയ്തു.

ഈ സ്ത്രീക്ക് 500 രൂപയുടെ കള്ളനോട്ടുകൾ നൽകിയത് കൊല്ലം ഈസ്റ്റ് കല്ലട വില്ലേജിൽ കൊടുവിള മുറിയിൽ
പത്താം വാർഡിൽ 45 വയസ്സുള്ള ക്ലീറ്റസ് ആണെന്ന് പോലീസിന് മനസ്സിലാകുകയും തുടർന്ന് ഇയാളെ
ഈസ്റ്റ് കല്ലട യുള്ള വീടിനു സമീ പത്തു നിന്നും പുലർച്ചെ അറസ്റ്റ് ചെയ്യുകയും ക്ലീറ്റസ് കൈവശം നിന്നും 500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തുകയും ചെയ്തു. ഈസ്റ്റ് കല്ലട പഞ്ചായത്തിലെ മുൻ വാർഡ് മെമ്പറും
മുൻ പഞ്ചായത്ത് പ്രസിഡൻറും ആണ് കള്ളനോട്ട് കേസിൽ അറസ്റ്റിലായ ക്ലീറ്റസ്. ഇയാൾക്ക് ഈസ്റ്റ് കല്ലട പോലീസ് സ്റ്റേഷനിൽ അടിപിടി, പോലീസിനെ ആക്രമിക്കൽ, പട്ടികജാതി പീഡനം,
വീടുകയറി അതിക്രമം തുടങ്ങിയ കേസുകൾ നിലവിലുണ്ട്.


പതിനായിരം രൂപയുടെ കള്ളനോട്ട് ആയിരുന്നു ക്ലീറ്റസ് ലേഖ ക്ക് നൽകിയിരുന്നത്.അതെല്ലാം തന്നെ 500 രൂപയുടെ
നോട്ടുകൾ ആയിരുന്നു. കഴിഞ്ഞ ഒരുമാസമായി ലേഖ ചാരുംമൂട് ഉള്ള സൂപ്പർമാർക്കറ്റുകൾ,ബേക്കറികൾ,
ഫാൻസി സ്റ്റോറുകൾ തുടങ്ങിയ കടകളിൽ കയറി 500 രൂപയുടെ കള്ളനോട്ട് നൽകി വളരെ ചെറിയ തുകയ്ക്കുള്ള
സാധനങ്ങൾ വാങ്ങിയിരുന്നതായി കടക്കാർ പറഞ്ഞു. ഒറിജിനൽ ഇന്ത്യൻ കറൻസിയിൽ ഉള്ളതുപോലെ എല്ലാവിധ അടയാളങ്ങളും ഉൾപ്പെടുത്തിയാണ് ഈ കള്ളനോട്ടുകൾ നിർമ്മിച്ചിരുന്നത്. സൂക്ഷ്മമായി നോക്കിയാൽ മാത്രം
മനസ്സിലാകുന്ന തരത്തിലായിരുന്നു നോട്ടുകളുടെ നിർമ്മാണം.


ഒരു ദിവസം ഒരു കടയിൽ മാത്രം കയറുകയും അടുത്ത ദിവസങ്ങളിൽ മറ്റ് കടകളിൽ കയറിയും ചെറിയ വിലയ്ക്കുള്ള സാധനങ്ങൾ വാങ്ങുകയായിരുന്നു ലേഖയുടെ രീതി. കടക ളിൽ തിരക്കേറിയ സമയത്ത് ലേഖ
കള്ളനോട്ടുമായി സാധനങ്ങൾ വാങ്ങാൻ എത്തും തിരക്കിനിടയിൽജീവനക്കാർ ഇത് പലപ്പോഴും
ശ്രദ്ധിക്കാറില്ല. ഈ അവസരം മുതലെടുത്താണ് ലേഖ നോട്ടുകൾ മാറിയിരുന്നത്. ഈ സ്ത്രീയെ ഉപയോഗപ്പെടുത്തി
കള്ളനോട്ടുകൾ
മാറ്റിയെടുക്കുക എന്നതായിരുന്നു ക്ളീറ്റസിന്റെ പദ്ധതി നോട്ടുകളുടെ ഉറവിടത്തെപ്പറ്റി പോലീസ് അന്വേഷിക്കുന്നുണ്ട്. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തില്‍ സി ഐ ശ്രീജിത്ത്‌ പി,എസ് ഐ നിതീഷ്,ജൂനിയർ എസ് ഐ ദീപു പിള്ള
എസ് ഐ രാജീവ്‌,എ എസ് ഐ പുഷ്പൻ
സി പി ഒ മാരായ ഷാനവാസ്‌, രഞ്ജിത്ത്, വിഷ്ണു എന്നിവർ ഉണ്ടായിരുന്നു.

Advertisement