ഭരണിക്കാവില്‍ കള്ളനോട്ടുമായെത്തിയ കൊച്ചു കള്ളാ, നിന്നെ പൊലീസ് തിരയുന്നുണ്ടേ,വിഡിയോ

Advertisement

ശാസ്താംകോട്ട. ഭരണിക്കാവില്‍ മെഡിക്കല്‍ഷോപ്പില്‍ കള്ളനോട്ടുമായെത്തിയ ആളെ പൊലീസ് തിരയുന്നു. ഇന്നലെ രാത്രി ഏഴുമണിക്കു ശേഷമാണ് കടപുഴ റോഡിലെ ടീഷര്‍ട്ട് ധരിച്ച് മാസ്‌ക് വച്ച ആള്‍ മരുന്നുവാങ്ങാനെത്തിയത്. മരുന്നുവാങ്ങി 2000 രൂപയുടെ നോട്ട് കൊടുത്ത് ഇയാള്‍ ചില്ലറ വാങ്ങിമടങ്ങി. പിന്നീട് പരിശോധിച്ചപ്പോഴാണ് പ്രിന്റ് എടുത്ത് ഒട്ടിച്ച് തിളക്കമുള്ള വരയുടെ സ്ഥാനത്ത് ക്യൂടെക്‌സ് വരയിട്ട് സംശയംതോന്നാത്ത തരത്തില്‍ ഉണ്ടാക്കിയ വ്യാജനോട്ടാണ് ഇതെന്ന് ജീവനക്കാര്‍ കണ്ടെത്തുന്നത്.

പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. ഇയാളുടെ സിസിടിവി ദൃശ്യം പൊലീസിന് കൈമാറിയിട്ടുണ്ട്.
ഇയാള്‍ വാഹനം വച്ചിടത്ത് പൊലീസിന്റെ ക്യാമറയുണ്ടെങ്കിലും ഇത് പ്രവര്‍ത്തനക്ഷമമല്ല ഏറെക്കാലമായിട്ടും ഏറെ തന്ത്രപ്രധാനകേന്ദ്രമായ ഭരണിക്കാവില്‍ ക്യാമറ പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതര്‍ക്ക് കഴിയാത്തത് വലിയ പ്രശ്‌നമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ടൗണിലെ രണ്ടു കടകളില്‍ മോഷണം നടന്നുവെങ്കിലും ആളെ കണ്ടെത്താനായിട്ടില്ല.

Advertisement