കള്ളനോട്ട് ഉപയോഗിച്ച് സാധനം വാങ്ങാൻ ശ്രമിച്ച കേസിൽ ദമ്പതികൾക്ക് എട്ട് വർഷം കഠിനതടവും പിഴയും

കൊല്ലം. കൊട്ടാരക്കര, നെടുവത്തൂർ പ്രദേശങ്ങളിലുള്ള വിവിധ കടകളിൽ നിന്നും നൂറ് രൂപയുടെ കള്ളനോട്ട് കൈമാറ്റം ചെയ്ത് സാധന ങ്ങൾ വാങ്ങിയ വർക്കല, കണ്ണമ്പയെന്ന സ്ഥലത്ത് ശ്യാമ നിവാസിൽ ജയകുമാറിനെയും (56)ഇയാളുടെ ഭാര്യ വർക്കല ശ്യാമനിവാസിൽ അനുവെന്ന് വിളിക്കുന്ന ശ്യാമയെയും(39) കള്ളനോട്ട് കൈവശം വച്ചതിനും വിനിമയം നടത്തിയതിനും കൂടി എട്ട് വർഷം കഠിനതടവിന് ശിക്ഷിച്ചുകൊണ്ട് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ഉത്തരവായി. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ.ജി.മുണ്ടയ്ക്കൽ ഹാജരായി.

പ്രതികളുടെ പക്കൽ നിന്നും 100 രൂപയുടെ മൂന്ന് കള്ളനോട്ടുകളും വർക്കലയിലുള്ള വീട്ടിൽ നിന്നും ആറ് കള്ളനോട്ടുകളും പോലീസ് കണ്ടെടു ത്തിരുന്നു. കള്ളനോട്ട് വിനിമയം ചെയ്തതിന് അഞ്ച് വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും കൈവശം വച്ചതിന് മൂന്ന് വർഷം തടവും ഇരു പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കൊട്ടാരക്കര പോലീസ് സ്റ്റേഷൻ എസ്. ഐ ആയിരുന്ന എ. അശേകൻ കണ്ടുപിടിച്ച് പ്രതികളെ അറസ്റ്റ് ചെയ്ത കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത് കൊല്ലം ക്രൈംബ്രാഞ്ച് CID, ഡിറ്റക്ടീവ് ഇൻസ്പെക്ടർ വി. എസ് ദിനരാജ് ആയി രുന്നു.

Advertisement