കുപ്രസിദ്ധ കുറ്റവാളി പോത്തൻ അഭിലാഷിനെ പിടികൂടി കാപ്പ ചുമത്തി

Advertisement

ഇടുക്കി. കുപ്രസിദ്ധ കുറ്റവാളിയായ യുവാവിനെ പിടികൂടി പൊലീസ് കാപ്പ ചുമത്തി. കട്ടപ്പന സ്വദേശി പോത്തൻ അഭിലാഷ് എന്ന അഭിലാഷിനെയാണ് അറസ്റ്റ് ചെയ്തതത്. കൊലപാതകം, ബലാൽസംഗം, മോഷണം, കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ബന്ധുക്കൾക്കും നാട്ടുകാർക്കും ഭീഷണിയായതോടെയാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്.

ഗുണ്ടാസംഘങ്ങളുടെ സംരക്ഷണയിൽ കഴിഞ്ഞ ഇയാളെ കട്ടപ്പന ഡി.വൈ.എസ്.പി. വി.എ നിഷാദ് മോൻ്റെ നേതൃത്വത്തിൽ തന്ത്രപരമായാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിൽ ശിക്ഷയിൽ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്നതിനിടയാണ് അറസ്റ്റ്. കാപ്പ ചുമത്തിയ പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു.

Advertisement