തിരുവനന്തപുരത്ത് ലഹരി മരുന്ന് വേട്ട

Advertisement

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മരുന്ന് വേട്ട . ക്രിസ്തുമസ്, ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ് ന്റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി എൽ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.

രാത്രികാല വാഹന പരിശോധനയ്ക്കിടെയായിരുന്നു ലഹരി മരുന്ന് പിടികൂടിയത്. തിരുവനന്തപുരം ഇരപ്പ്കുഴി ഭാഗത്ത് KL01-CN 3014 ഓട്ടോറിക്ഷയിൽ 50 nitrazepam tablets കടത്തികൊണ്ട് വന്ന YMR ജംഗ്ഷനിലുള്ള 22 വയസ്സുള്ള അപ്പു എന്നുവിളിക്കുന്ന നിധിൻ വിജയനാണ് പിടിയിലായത് . ഇയാളുടെ പേരിൽ ഒരു NDPS കേസ്സെടുത്ത് അറസ്റ്റ് ചെയ്തു. ഇറപ്പ്കുഴി ഭാഗത്ത്‌ ഇത്തരത്തിൽ മയക്കുമരുന്ന് ഗുളികകൾ ഉപയോഗിച്ച് വരുന്നവരുടെ വിവരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ. ഷിബുവിന്റെ കീഴിലുള്ള ഷാഡോ ടീം ശേഖരിച്ചു.

കൂടുതലും യുവാക്കൾ ആണ് ഇത്തരത്തിലുള്ള ലഹരിമരുന്ന് ഗുളികകൾ അനധികൃതമായി ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ശ്രദ്ധയിൽ പെട്ട സാഹചര്യത്തിൽ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌ക്വാഡ് ജില്ലയുടെ പല ഭാഗങ്ങളിൽ പരിശോധന ശക്തമാക്കിയതായും ഷാഡോ ടീംനെ വിന്യസിച്ചിട്ടുള്ളതായും ഷിബു. ബി. എൽ അറിയിച്ചു. പൊതുജനങ്ങൾക്ക് വിവരം 0471-2470418 എന്ന നമ്പറിൽ അറിയിക്കാം. . പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ അനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് ബാബു,ആരോമൽ രാജൻ,അക്ഷയ് സുരേഷ്, പ്രബോധ്, വിപിൻ, രതീഷ് മോഹൻ, ബിനു എന്നിവർ പങ്കെടുത്തു

Advertisement