നയൻതാരയുടെ ഹൊറർ ചിത്രം “കണക്റ്റ് ” 22-ന്

ലേഡി സൂപ്പർസ്റ്റാർ നയൻതാര, സത്യരാജ്, അനുപം ഖേർ, വിനയ് റായ്, ഹനിയ നഫീസ എന്നിവർ അഭിനയിക്കുന്ന ഹൊറർ ചിത്രമായ ‘കണക്റ്റ്’ ഡിസംബർ 22-ന് ന്യൂ സൂര്യ ഫിലിംസ് തീയേറ്ററുകളിലെത്തിക്കുന്നു.
‘മായ’, ‘ഗെയിം ഓവർ’ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ അശ്വിൻ ശരവണൻ സംവിധാനം ചെയ്ത
“കണക്റ്റി’ന്റെ ഒഫീഷ്യൽ ട്രെയിലർ പ്രേക്ഷകരെ പ്രകമ്പനം കൊള്ളിച്ചു വൈറലായിരിക്കയാണ്.
റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ വിഘ്‌നേഷ് ശിവൻ നിർമ്മിക്കുന്ന “കണക്റ്റ് ” എന്ന ചിത്രത്തിന്റെ
രചന അശ്വിൻ ശരവണൻ,കാവ്യ രാംകുമാർ ചേർന്ന് എഴുതുന്നു.
ക്യാമറ-മണികണ്ഠൻ കൃഷ്ണാചാരി, സംഗീതം-പൃഥ്വി ചന്ദ്രശേഖർ,എഡിറ്റർ- റിച്ചാർഡ് കെവിൻ.

Advertisement