കേരള സർക്കാർ പ്രൊവിഡൻറ് ഫണ്ട് പലിശ നിരക്കുകൾ പുതുക്കി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നിയന്ത്രിക്കുന്ന ജിപിഎഫ് ഉൾപ്പെടെയുള്ള പ്രൊവിഡന്റ് ഫണ്ടുകളുടെ പലിശനിരക്ക് പുതുക്കി. പുതുക്കിയ പലിശ നിരക്ക് 7.1% ആണ്. സംസ്ഥാന സർക്കാർ ജീവനക്കാർ, സർക്കാർ സ്കൂൾ അധ്യാപകർ, സ്വകാര്യ സ്കൂൾ അധ്യാപകർ തുടങ്ങിയവരുടെ പ്രോവിഡൻറ് ഫണ്ട് നിക്ഷേപങ്ങൾക്ക് ഈ നിരക്ക് ബാധകമായിരിക്കും.

കേന്ദ്ര നിരക്ക് തന്നെ

കേന്ദ്ര സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന പലിശ നിരക്കാണ് സംസ്ഥാന സർക്കാരും സ്വീകരിക്കാറുള്ളത്. കേന്ദ്ര സർവീസിലുള്ള ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് പലിശ നിരക്ക് 7.1% മായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ആർക്കെല്ലാം ബാധകം ?

സംസ്ഥാന സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന താഴെ പറയുന്ന പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കാണ് പുതിയ പലിശ നിരക്ക് ബാധകമായിട്ടുള്ളത്.

  1. കേരള സംസ്ഥാന ജനറൽ പ്രോവിഡന്റ് ഫണ്ട്.
  2. കേരള എയ്ഡഡ് സ്കൂൾ എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട്.
  3. കേരള എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂൾ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്.
  4. കേരള എയ്ഡഡ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്.
  5. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (വൈദ്യരത്നം ആയുർവേദ കോളേജ്)
  6. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (കേരള സംസ്ഥാന ആയുർവേദ പഠന ഗവേഷണ സൊസൈറ്റി )
  7. കേരള പഞ്ചായത്ത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്.
  8. കേരള പാർട്ട് ടൈം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്.
Advertisement