2023 വർഷത്തെ പൊതുഅവധികൾ പ്രഖ്യാപിച്ചു: 24 അവധികൾ

Advertisement

തിരുവനന്തപുരം: അടുത്ത വർഷത്തെ പൊതുഅവധികൾ പ്രഖ്യാപിച്ചു. 2023ൽ
കേരള സർക്കാരിന് കീഴിലുള്ള പൊതു ഓഫീസുകളിൾക്കുള്ള പൊതു അവധികളാണ് പ്രഖ്യാപിച്ചത്. ഞായറാഴ്ചകളിലെ അവധിക്ക് പുറമേ 24 പൊതുഅവധികളാണ് അടുത്ത വർഷം ഉള്ളത്.

വിശദവിവരങ്ങൾ താഴെ

ജനുവരി 2 തിങ്കൾ മന്നം ജയന്തി
ജനുവരി 26 വ്യാഴം റിപ്പബ്ലിക് ദിനം
ഫെബ്രുവരി 18 ശനി ശിവരാത്രി
ഏപ്രിൽ 6 വ്യഴം പെസഹ വ്യാഴം,
ഏപ്രിൽ 7 വെള്ളി ദുഃഖവെള്ളി,
ഏപ്രിൽ 14 വെള്ളി അംബേദ്കർ ജയന്തി,
ഏപ്രിൽ 15 ശനി വിഷു,
ഏപ്രിൽ 21 വെള്ളി ഈദ് ഉൽ ഫിത്ർ,
മെയ് 1 തിങ്കൾ മെയ്ദിനം,
ജൂൺ 28 ബുധൻ ബക്രീദ്,
ജൂലൈ 17 തിങ്കൾ കർക്കിടക വാവ്,
ജുലൈ 28 വെള്ളി മുഹറം,
ഓഗസ്റ്റ് 15 ചൊവ്വ സ്വാതന്ത്ര്യ ദിനം,
ഓഗസ്റ്റ് 28 തിങ്കൾ ഒന്നാം ഓണം/ അയ്യങ്കാളി ജയന്തി
ഓഗസ്റ്റ് 29 ചൊവ്വ തിരുവോണം,
ഓഗസ്റ്റ് 30 ബുധൻ മൂന്നാം ഓണം.
ഓഗസ്റ്റ് 31 വ്യാഴം നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി,
സെപ്റ്റംബർ 9 ബുധൻ ശ്രീകൃഷ്ണ ജയന്തി,
സെപ്റ്റംബർ 22 വെള്ളി ശ്രീനാരായണ ഗുരു ജയന്തി,
സെപ്റ്റംബർ 27 ബുധൻ നബി ദിനം,
ഒക്ടോബർ 2 തിങ്കൾ ഗാന്ധി ജയന്തി,
ഒക്ടോബർ 23 തിങ്കൾ മഹാനവമി,
ഒക്ടോബർ 24 ചൊവ്വ വിജയദശമി,
ഡിസംബർ 25 തിങ്കൾ ക്രിസ്മസ് പുറമേ എല്ലാ ഞായറും രണ്ടാം ശനിയും പൊതു അവധി ദിവസങ്ങൾ ആയിരിക്കും.

Advertisement