കോതമംഗലത്തു വീണ്ടും ബ്രൗൺ ഷുഗറുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

Advertisement

കോതമംഗലം. വീണ്ടും ബ്രൗൺ ഷുഗറുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ
എക്സ്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനതുടനീളം ഒരു മാസത്തെ NDPS സ്പെഷ്യൽ ഡ്രൈവ് നടക്കുനത്തിന്റെ ഭാഗമായി കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ ഇന്ന് നടന്ന റെയ്‌ഡിൽ ആണ് അസം സ്വദേശി അനറുൽ ഹക്കിനെ (24) കോതമംഗലം ചേലാഡ് ഭാഗത്തു നിന്ന് 10 ഗ്രാം ഹെറോയിനുമായി അറസ്റ്റ് ചെയ്തത്..


കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗങ്ങളിൻ കച്ചവടം നടത്തുന്നതിനിടയിൽ ആണ് ഇയാൾ പിടിയിൽ ആയതു… പെരുമ്പാവൂർ റൂം എടുത്തു വ്യാപകമായി മയക്കു മരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനി ആണ് പിടിയിൽ ആയ അനറുൽ ഹക്കു.

56 കുപ്പികളിൽ ആയി ആണ് ഇയാൾ ഹെറോയിന് കൈവശം വന്നിരുന്നത്..5 ഗ്രാംമിൽ കൂടുതൽ ഹെറോയിന് കൈവശം വയ്ക്കുന്നത് ജാമ്യം ലഭിക്കാത്തതും 10 വർഷം വരെ ശിക്ഷ കിട്ടാവുന്നതുമായ കുറ്റം ആണ്…
എക്സ്സൈസ് സംഘത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിനൊപ്പം po K A നിയാസ്,AE സിദ്ധിക്ക്, സിഇഒ മാരായ k cഎൽദോ, MM നന്ദു, p v ബിജു,pt രാഹുൽ ഡ്രൈവർ ബിജു പോൾ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു

Advertisement