ശാസ്താംകോട്ട. അന്തരിച്ച മുന്‍ ആഭ്യന്തരമന്ത്രിയും സിപിഎം നേതാവുമായ കൊടിയേരി ബാലകൃഷ്ണനെതിരെ അപകീര്‍ത്തികരമായ ഫേസ് ബുക് പോസ്റ്റ് ഇട്ട സര്‍ക്കാര്‍ ജീവനക്കാരനെതിരെ നടപടി. പോരുവഴി സ്വദേശിയും ചിതറ സബ്റജിസ്ട്രാര്ഓഫീസ് ഹെഡ് ക്ളര്‍ക്കുമായ ആര് സന്തോഷ്കുമാറിനെ സസ്പെന്‍ഡു ചെയ്തതായി ജില്ലാ റജിസ്ട്രാര്അറിയിച്ചു.
കൊടിയേരിയുടെ മരണ വാര്‍ത്ത അറിഞ്ഞശേഷം ഫേസ്ബുക്കിലാണ് ഇയാള്അപകീര്ത്തികരമായ പോസ്റ്റ് ഇട്ടത്. ഇതിനൊപ്പം സോണിയാ ഗാന്ധിയെ അപമാനിക്കുന്ന മറ്റൊരു കമന്റും നല്‍കിയിരുന്നു. സിപിഎം പോരുവഴി പടിഞ്ഞാറ് ലോക്കല്‍ കമ്മിറ്റി നല്കിയ പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാരനെന്ന നിലക്ക് കാട്ടിയ പെരുമാറ്റദൂഷ്യത്തിനാണ് നടപടി. ഇയാളുടെ പ്രവര്‍ത്തി പരേതനായ മുന്‍ മന്ത്രിക്ക് അപമാനമുണ്ടാക്കിയെന്നും സമൂഹത്തില്‍ വേദനയുണ്ടാക്കിയെന്നും സസ്പെന്ഷന് ഉത്തരവില്പറയുന്നു.