90 ദിവസ സന്ദർശക വിസ യു.എ.ഇ പൂർണമായും നിർത്തി

ദുബായ്: മൂന്ന് മാസത്തേക്കുള്ള സന്ദർശക വിസ യു.എ.ഇ പൂർണമായും നിർത്തി. ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ നേരത്തെ 90 ദിവസ സന്ദർശക വിസ നിർത്തിയിരുന്നു.

ചൊവ്വാഴ്ച ദുബായും വിസ അനുവദിക്കുന്നത് നിർത്തി. എന്നാൽ, ചൊവ്വാഴ്ച വരെ വിസ ലഭിച്ചവർക്ക് 90 ദിവസം കാലാവധിയുണ്ടാവും.

നേരത്തെ അനുവദിച്ച വിസയിൽ യു.എ.ഇയിലേക്ക് പ്രവേശിക്കുകയും ചെയ്യാം. അതേസമയം, സന്ദർശക വിസ നിർത്തിയെങ്കിലും ചികിത്സക്ക് എത്തുന്നവർക്ക് 90 ദിവസത്തെ വിസ ലഭിക്കും.

തൊഴിലന്വേഷിച്ച്‌ വരുന്നവർക്ക് പുതിയ ‘ജോബ് എക്സ്പ്ലൊറേഷൻ വിസ’യും നടപ്പിലാക്കിയിട്ടുണ്ട്. 60, 90, 120 ദിവസങ്ങളിലേക്കാണ് ഈ വിസ നൽകുന്നത്. എന്നാൽ, 500 ഉന്നത സർവകലാശാലയിൽ പഠിച്ചിറങ്ങിയവർക്കാണ് ഈ വിസ അനുവദിക്കുന്നത്. ഇന്ത്യയിലെ ഐ.ഐ.ടിയിൽ പഠിച്ചവർക്കും ജോബ് എക്സ്പ്ലൊറേഷൻ വിസ ലഭിക്കും.

Advertisement