അമേരിക്കന്‍ പ്രതിരോധ ഉപരോധത്തില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം, ഇനി വേണ്ടത് പ്രസിഡന്റിന്റെ അനുമതിമാത്രം

ന്യൂഡല്‍ഹി: കാസ്റ്റ്‌സാ ഉപരോധത്തില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള സുപ്രധാന നീക്കത്തിലേക്ക് അമേരിക്ക. അമേരിക്കന്‍ ജനപ്രതിനിധി സഭ ഇതിനുള്ള വോട്ടിംഗില്‍ ഇന്ത്യയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രസിഡന്റ് ജോ ബൈഡന്റേതാണ്.

പാസായാല്‍ ഇന്ത്യയ്ക്ക് റഷ്യന്‍ മിസൈലുകള്‍ വാങ്ങാനാകും. യുക്രൈനിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് അമേരിക്കയും റഷ്യയും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് ഈ നിര്‍ണായക നീക്കം.

കാസ്റ്റാ( CAATSA) – അമേരിക്കന്‍ എതിരാളികളെ ഉപരോധത്തിലൂടെ നേരിടുന്ന അമേരിക്കന്‍ നിയമമാണിത്. പ്രധാനമായും ഇത്തരം രാജ്യങ്ങളുമായുള്ള പ്രതിരോധ ഇടപെടലുകള്‍ക്കാണ് വിലക്ക്. ഇറാന്‍, വടക്കന്‍ കൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള പ്രതിരോധ ഇടപെടലുകള്‍ക്കാണ് വിലക്ക്. 2017ലാണ് ഈ നിയമം പാസാക്കിയത്.

ഇന്ത്യന്‍ വംശജനായ പാര്‍ലമെന്റംഗം റോ ഖന്നയാണ് ഇന്ത്യയെ ഇതില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള പ്രമേയം കൊണ്ടു വന്നത്. ഇദ്ദേഹം കോണ്‍ഗ്രഷണല്‍ ഇന്ത്യ കോക്കസിന്റെ ചെയര്‍മാന്‍ കൂടിയാണ്. ആംഡ് സര്‍വീസസ് സമിതി അംഗവുമാണ്. ശക്തമായ ഇന്ത്യ അമേരിക്ക പ്രതിരോധ പങ്കാളിത്തത്തിന്റെ ഭാഗമായാണ് വാഷിംഗ്ടണ്‍ ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് ഖന്ന പറഞ്ഞു.

കാസ്റ്റായില്‍ നിന്ന് ഒഴിവാക്കുന്നതോട അമേരിക്കന്‍ ഉപരോധ ഭയമില്ലാതെ ഇന്ത്യയ്ക്ക് റഷ്യയുടെ എസ് 400 മിസൈലുകള്‍ വാങ്ങാനാകും.

Advertisement