ശ്രീലങ്കൻ പ്രതിസന്ധിയെ ഗൗരവത്തോടെയും സൂക്ഷ്മതയോടേയും വിലയിരുത്തുന്നുവെന്ന് ചൈന

ബീജിം​ഗ് : ശ്രീലങ്കൻ പ്രതിസന്ധിയെ അതീവ ഗൗരവത്തോടെയും സൂക്ഷമതയോടെയും ചൈന വിലയിരുത്തുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

‘കാത്തിരുന്ന് നിരീക്ഷിക്കുക’ എന്ന സമീപനമാണ് ചൈന വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കയ്ക്ക് സാമ്പത്തിക സാഹയം നൽകുന്നത് പരിഗണനയിലുണ്ടോയെന്ന് ചൈന വ്യക്തമാക്കാത്തതിനു പിന്നിലും ഇതേ നിലപാടണെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .

ശ്രീലങ്ക ചൈനയുടെ സൗഹൃദ അയൽക്കാരനും സഹകരണ പങ്കാളിയുമാണ്. ശ്രീലങ്കയിലെ എല്ലാ മേഖലകൾക്കും രാജ്യത്തെ ജനങ്ങളുടെയും അടിസ്ഥാന താൽപ്പര്യങ്ങൾ മനസിൽ പിടിക്കാനും സ്ഥിരത പുനഃസ്ഥാപിക്കാനും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും ഉപജീവനമാർഗം മെച്ചപ്പെടുത്താനുമുള്ള ബുദ്ധിമുട്ടുകൾ മറികടക്കാൻ ശ്രീലങ്കയിലെ എല്ലാ മേഖലകൾക്കും കഴിയുമെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിന്റെ പ്രതികരണം.

Advertisement