അമേരിക്കയിൽ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

അമേരിക്ക:
അമേരിക്കയിൽ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. യൂണിവേഴ്‌സിറ്റി ഓഫ് നെവാഡ ലാസ് വേഗാസ് ക്യാമ്പസിലാണ് വെടിവെപ്പുണ്ടായത്. ക്യാമ്പസിലെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. അക്രമിയും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. വെടിവെപ്പുണ്ടായ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. ക്യാമ്പസിലുണ്ടായിരുന്നവരെ സ്ഥലത്ത് നിന്നും മാറ്റി. നിലവിൽ സുരക്ഷാ ഭീഷണിയില്ലെന്നും പോലീസ് അറിയിച്ചു.

Advertisement