ഷഹനയുടെ മരണം: അന്വേഷണ റിപ്പോർട്ട് ഇന്ന്, ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി വീണ ജോർജ്

കൊച്ചി:
തിരുവനന്തപുരത്തെ പിജി ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ വനിതാ ശിശു വികസന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. സ്ത്രീധനം ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ല. സർക്കാർ ഗൗരവത്തോടെയാണ് വിഷയം കാണുന്നത്. റിപ്പോർട്ട് ലഭിച്ച ശേഷം ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഷഹനയുടെ മരണത്തിൽ ആരോപണവിധേയനായ ഡോക്ടർ റുവൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കരുനാഗപ്പള്ളിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ആത്മഹത്യാ പ്രേരണ കുറ്റമടക്കം ഇയാളിൽ ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ മാതാവും സഹോദരനും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Advertisement