സംസ്ഥാനത്ത് ഒന്നര മാസത്തിനിടെ 1600 പേർക്ക് കൊവിഡ് ബാധിച്ചു; 10 പേർ മരിച്ചെന്നും മന്ത്രി വീണ ജോർജ്

സംസ്ഥാനത്ത് ഒന്നര മാസത്തിനിടെ 1600ലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. പത്ത് പേർ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗം പേർക്കും മറ്റ് ഗുരുതര അസുഖങ്ങളുണ്ടായിരുന്നു. പുതിയ കൊവിഡ് ഉപവകഭേദം ആദ്യം കണ്ടെത്തിയത് കേരളത്തിലാണെന്നത് സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുടെ മികവ് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
നവംബർ മുതൽ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ വർധനവുണ്ടായിരുന്നു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം സർക്കാരും ആരോഗ്യവകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നുണ്ട്. പ്രതിപക്ഷ നേതാവ് അടക്കം ഇതിനെ രാഷ്ട്രീയവത്കരിക്കുകയാണ്. സംസ്ഥാനത്ത് 1906 ഐസോലേഷൻ ബെഡുകൾ തയ്യാറാണെന്നും അനാവശ്യ ഭീതി പടർത്തരുതെന്നും മന്ത്രി പറഞ്ഞു.

Advertisement