എയർ ആംബുലൻസ് തകർന്നുവീണ് ഡോക്ടർ അടക്കം നാല് പേർ മരിച്ചു

മെക്സിക്കോ:
മെക്‌സിക്കോയിൽ എയർ ആംബുലൻസ് തകർന്നുവീണ് നാല് പേർ മരിച്ചു. മോറെലോസിലാണ് സംഭവം. ലാൻഡ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുമ്പാണ് എയർ ആംബുലൻസ് തകർന്നുവീണത്. ലാൻഡ് ചെയ്യേണ്ട സ്ഥലത്ത് നിന്നും വെറും 50 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. കുന്നിൽ ചെരുവിലെ മരക്കൂട്ടങ്ങൾക്കിടയിലേക്ക വീണ വിമാനം നിമിഷനേരം കൊണ്ട് അഗ്നിക്കിരയായി

വിമാനത്തിലുണ്ടായിരുന്ന ഡോക്ടർ അടക്കം നാല് പേരാണ് മരിച്ചത്. ടോലുക വിമാനത്താവളത്തിൽ നിന്നാണ് ലിയർജെറ്റിന്റെ എയർ ആംബുലൻസ് ടേക്ക് ഓഫ് ചെയ്തത്. പൈലറ്റ്, സഹപൈലറ്റ്, ഡോക്ടർ, പാരാമെഡിക് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.

Advertisement