മെക്‌സിക്കോയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു; അപകടത്തിൽപ്പെട്ടവരിൽ ഇന്ത്യക്കാരും

മെക്‌സിക്കോയിൽ പാസഞ്ചർ ബസ് ഹൈവേയിൽ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു. നയരിത് നിന്ന് വടക്കൻ നഗരമായ ടിജുവാനയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ഇന്ത്യ, ഡൊമിനിക്കൻ റിപബ്ലിക് എന്നിവിടങ്ങളിൽ നിന്നുള്ള പൗരൻമാരടക്കം 42 യാത്രക്കാരാണ് ബസിലുണ്ടായത്. അമിത വേഗതയിലെത്തിയ ബസ് റോഡിലെ വളവ് തിരിയാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

131 അടി താഴ്ചയിലേക്കാണ് ബസ് വീണത്. 20 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.

Advertisement