ആക്രമണം അവസാനിപ്പിക്കണം; എല്ലാ യുദ്ധങ്ങളും പരാജയമാണെന്ന് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ : ഇസ്രയേൽ- ഹമാസ് ഏറ്റുമുട്ടൽ കൊടുമ്പിരി കൊണ്ടിരിക്കേ റോമൻ കത്തോലിക്കാ സഭയുടെ പരമാചാര്യൻ ഫ്രാൻസിസ് മാർപാപ്പ സമാധാനത്തിന് ആഹ്വാനം ചെയ്തു. ഭീകരതയും യുദ്ധവും ഒരു പ്രശ്‌നവും പരിഹരിക്കില്ലെന്നും മറിച്ച് നിരപരാധികളായ ജനങ്ങൾക്ക് കൂടുതൽ ദുരിതവും മരണവും മാത്രമേ നൽകൂവെന്നും റോമാ മാർപാപ്പ പറഞ്ഞു.
യുദ്ധം ഒരു തോൽവിയാണ്, വെറുമൊരു തോൽവി മാത്രം. ഇസ്രയേലിലും പലസ്തീനിലും സമാധാനത്തിനായി നമുക്ക് പ്രാർഥിക്കാമെന്നും സെന്‍റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രതിവാര പ്രസംഗത്തിൽ മാർപ്പാപ്പ പറഞ്ഞു.

“ദയവായി ആക്രമണങ്ങളും ആയുധങ്ങളും നിർത്തട്ടെ, കാരണം തീവ്രവാദവും യുദ്ധവും പരിഹാരങ്ങളൊന്നും കൊണ്ടുവരുന്നില്ല, മറിച്ച് നിരവധി നിരപരാധികളുടെ മരണത്തിനും കഷ്ടപ്പാടുകൾക്കും മാത്രമേ കാരണമാകൂ എന്ന് മനസിലാക്കണം. യുദ്ധം ഒരു പരാജയമാണ്, എല്ലാ യുദ്ധങ്ങളും പരാജയമാണ്. നമുക്ക് പ്രാർത്ഥിക്കാം. ഇസ്രയേലിലും പലസ്തീനിലും സമാധാനം’- റോമാ മാർപാപ്പ പറഞ്ഞു.

Advertisement