കടപുഴ പാലത്തിൽ നിന്നും
കല്ലടയാറ്റിൽ ചാടിയ കോവൂർ സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Advertisement

ശാസ്താംകോട്ട : കടപുഴ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.മൈനാഗപ്പള്ളി കോവൂർ നാരായണീയത്തിൽ അശ്വിൻ (34) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ച രാത്രി 9.30ന് ബൈക്കിലെത്തിയ അശ്വിൻ വാഹനം കടപുഴ പാലത്തിൽ ഉപേക്ഷിച്ച ശേഷം ആറ്റിലേക്ക് ചാടുകയായിരുന്നു.തുടർന്ന് പോലീസും ഫയർഫോഴ്സും കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ തിരച്ചിലിനൊടുവിൽ പാലത്തിൽ നിന്നും ആറ് കിലോമീറ്റർ അകലെ കണ്ണങ്കാട്ട് കടവിന് സമീപത്തു നിന്നുമാണ് തിങ്കളാഴ്ച വൈകിട്ട് മൃതദേഹം കണ്ടെത്തിയത്.കിഴക്കേക്കല്ലട പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി.മൃതദേഹം
ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement