ബ്രഹ്മപുത്രയ്ക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പണിയാന്‍ ചൈന

ബീജിങ്: ടിബറ്റിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം യാർലുങ്-സാങ്പോ നദിയുടെ (ഇന്ത്യയില്‍ ഇത് ബ്രഹ്മപുത്ര എന്നറിയപ്പെടുന്നു) താഴ്ന്ന ഭാഗത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതിയുമായി ചൈന മുന്നോട്ട് പോവുകയാണെന്ന് വീണ്ടും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

60 ജിഗാവാട്ട് ആസൂത്രിത ശേഷിയുള്ള ചൈനയുടെ മെഗാ പ്രോജക്റ്റ്, ഇരുരാജ്യങ്ങളുടെയും ശക്തമായ സൈനിക സന്നാധിത്യമുള്ള പ്രദേശത്ത് നിര്‍മ്മിക്കപ്പെടുന്ന അണക്കെട്ട് ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത സൗകര്യമായ ‘ത്രീ ഗോർജസ് ഡാം’ മിനെ മറികടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിിക്കാട്ടുന്നതായി യൂറോഷ്യന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയുടെ അണക്കെട്ട് നിർമ്മാണ പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വരാറുണ്ടെങ്കിലും പദ്ധതികളുടെ വ്യാപ്തിയും ഭൂമിശാസ്ത്രപരമായ വ്യാപ്തിയും ചൈന ഇതുവരെ വ്യക്തമാക്കാത്തതിനാൽ അവ നിഗൂഢതമായി നില്‍ക്കുന്നു.

കൈലാസ് പർവതത്തിനടുത്തുള്ള ആംഗ്സി ഹിമാനിയിൽ നിന്ന് ഉത്ഭവിച്ച്, ബറ്റ് സ്വയംഭരണ മേഖലയിലൂടെ യാർലുങ് സാങ്ബോ ബ്രഹ്മപുത്രയായി ഇന്ത്യയിലേക്ക് ഒഴുകുന്നു. പിന്നീട് ഇത് ബംഗ്ലാദേശില്‍ ശക്തമായ ഡെൽറ്റ രൂപപ്പെടുത്തുന്നു. ഇതിനിടെ നദി 3,969 -കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നു. യാർലുങ്-ത്സാങ്‌പോ അഥവാ ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഒരു യൂ ടേണ്‍ വളവ് തിരിയുന്നു. ഈ സ്ഥലത്താണ് 60 മെഗാ വാട്ടിന്‍റെ ജലവൈദ്യുത വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ചൈന പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവിടെ ഡാം പണിത് വെള്ളം ചൈനയിലേക്ക് തിരിച്ച് വിടാനുള്ള ശ്രമങ്ങളുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് ഇന്ത്യയില്‍ വലിയ തോതിലുള്ള പരിസ്ഥിതിക, ജല പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കും.

പവർ കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഓഫ് ചൈനയുടെ ചെയർമാൻ പറയുന്നത്, ‘പദ്ധതി ചൈനീസ് ജലവൈദ്യുത വ്യവസായത്തിന് ചരിത്രപരമായ അവസരമായിരിക്കും.’ മെന്നാണ്. അണക്കെട്ടിന്‍റെ നിര്‍മ്മാണത്തിന് 300 ബില്യൺ നൽകാൻ കഴിയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 2021 വരെ ഈ ജലവൈദ്യുത പദ്ധതിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അതിന് ശേഷം ഇപ്പോഴാണ് വീണ്ടും പദ്ധതിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ടിബറ്റൻ പീഠഭൂമിയിൽ നിന്ന് ഒഴുകുന്ന എല്ലാ പ്രധാന നദികളിലും ഒന്നിലധികം അണക്കെട്ടുകൾ നിർമ്മിക്കുന്ന “ചൈന ചരിത്രത്തിലെ ഏറ്റവും വലിയ ജലം പിടിച്ചെടുക്കുന്നതിൽ പദ്ധതിയില്‍ ഏർപ്പെട്ടിരിക്കുകയാണ്” എന്ന് ജിയോപൊളിറ്റിക്കൽ അനലിസ്റ്റ് ബ്രഹ്മ ചെല്ലാനി അഭിപ്രായപ്പെട്ടതായി യൂറേഷ്യന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Advertisement