ജനീവ: ഓരോ നാലു സെക്കൻഡിലും ലോകത്ത് പട്ടിണി മൂലം ഒരാൾ മരിക്കുന്നുവെന്ന മുന്നറിയിപ്പുമായി പ്രമുഖ ആ​ഗോള സന്നദ്ധ സംഘടനകൾ.

ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിക്കായി ന്യൂയോർക്കിൽ ഒത്തുകൂടുന്ന ലോക നേതാക്കളെ അഭിസംബോധന ചെയ്തുള്ള കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 75 രാജ്യത്തുനിന്നുള്ള 238 സംഘടനകളാണ് കത്ത് അയച്ചത്. 19,700 പേർ പട്ടിണിമൂലം പ്രതിദിനം മരിക്കുന്നതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. 34.5 കോടി ജനങ്ങൾ ഇപ്പോൾ പട്ടിണി അനുഭവിക്കുന്നു. ഇത് 2019മായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയിലധികം ആയിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി.