26.4 C
Kollam
Friday 16th October, 2026 | 06:25:27 PM
Home News Breaking News ഭർത്താവിനെ കൊന്ന് പാമ്പുകടിയേറ്റതെന്ന് വരുത്താൻ ശ്രമം; ഭാര്യയ്ക്കും ആൺസുഹൃത്തിനും വധശിക്ഷ

ഭർത്താവിനെ കൊന്ന് പാമ്പുകടിയേറ്റതെന്ന് വരുത്താൻ ശ്രമം; ഭാര്യയ്ക്കും ആൺസുഹൃത്തിനും വധശിക്ഷ

മീററ്റ്: ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പാമ്പുകടിയേറ്റാണ് മരിച്ചതെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യയ്ക്കും ആൺസുഹൃത്തിനും വധശിക്ഷ. ഉത്തർപ്രദേശിലെ മീററ്റിൽ രവിത, ആൺസുഹൃത്ത് അമർദീപ് എന്നിവർക്കാണ് കോടതി വധശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട അമിത് കശ്യപിന്റെ മൃതദേഹത്തിൽ പാമ്പിനെ എറിഞ്ഞ് മരണം പാമ്പുകടിയേറ്റാണെന്ന് വരുത്താനായിരുന്നു ശ്രമം.

പാമ്പിന്റെ പല്ലുകൾ നീക്കം ചെയ്തിരുന്നതായും അതിന് വിഷമില്ലായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. രവിതയ്ക്കും അമിത് കശ്യപിനും മൂന്ന് കുട്ടികളുണ്ട്. കുട്ടികളുടെ സംരക്ഷണച്ചുമതല ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറുമെന്ന് കോടതി വ്യക്തമാക്കി.

മീററ്റിൽ ഒരാഴ്ചയ്ക്കിടെ സമാനമായ കേസിൽ വധശിക്ഷ ലഭിക്കുന്ന രണ്ടാമത്തെ ദമ്പതികളാണ് ഇവർ. സൗരഭ് രാജ്പുത്തിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ മുസ്‌കാൻ റസ്‌തോഗിക്കും ആൺസുഹൃത്ത് സാഹിൽ ശുക്ലയ്ക്കും നേരത്തേ കോടതി വധശിക്ഷ വിധിച്ചിരുന്നു.

സൗരഭിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ച് നീല വ്യാവസായിക ഡ്രമ്മിലാക്കി കോൺക്രീറ്റും മണലും ഉപയോഗിച്ച് ഒളിപ്പിച്ചെന്നായിരുന്നു കേസ്. ഇത്തരം കുറ്റകൃത്യങ്ങൾ സമൂഹത്തിൽ വ്യാപകമായ ഭീതി സൃഷ്ടിക്കുന്നതാണെന്ന് അന്ന് കോടതി നിരീക്ഷിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here