26.6 C
Kollam
Thursday 8th October, 2026 | 05:23:15 AM
Home News Breaking News മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്തെ മണ്ണിടിച്ചില്‍; മൂന്ന് മരണം

മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്തെ മണ്ണിടിച്ചില്‍; മൂന്ന് മരണം

വയനാട് കള്ളാടി തുരങ്കപാതയുടെ നിര്‍മാണമേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണം മൂന്ന് ആയി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഏഴുപേരെ കാണാതായെന്നും ഏഴുപേര്‍ ആശുപത്രിയിലെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. നിര്‍മാണസ്ഥലത്ത് മണ്ണ് കൂട്ടിയിട്ടതാണ് ദുരന്തകാരണം. മണ്ണ് നീക്കാന്‍ കരാറുകാര്‍ക്ക് മുന്നറിയിപ്പ്് നല്‍കിയിരുന്നു. എന്നാല്‍ കരാര്‍ കമ്പനി നിര്‍ദേശം പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മീനാക്ഷിപ്പാലത്തിനു സമീപമാണ് അപകടമുണ്ടായത്. മണ്ണ് കുത്തിയൊഴുകിയെത്തിയതോടെ നിരവധി വാഹനങ്ങള്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. മണ്ണിടിഞ്ഞുവീണ് ബസ് തകരുന്ന ദൃശ്യം പുറത്തുവന്നു. തൊഴിലാളികളെ കൊണ്ടുവന്ന ബസാണ് തകര്‍ന്നത്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്.