നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാൽ രണ്ടുദിവസത്തേക്ക് കേരളത്തിൽ മദ്യവിൽപ്പനയുണ്ടാകില്ല. ചൊവ്വാഴ്ച വൈകീട്ട് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകീട്ടുവരെയാണ് മദ്യവിൽപ്പനയ്ക്ക് നിരോധനമുള്ളത്. മേയ് നാലിന് വോട്ടെണ്ണൽ ദിനത്തിലും മദ്യവിൽപ്പനയുണ്ടാകില്ല.
ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപ് മുതൽ ‘ഡ്രൈ ഡേ’ ഉത്തരവ് നിലവിൽവരും. അതിനാൽ ചൊവ്വാഴ്ച വൈകീട്ട് ഏഴുമണി മുതൽ കേരളത്തിലെ മദ്യശാലകൾ അടഞ്ഞുകിടക്കും. ബുധനാഴ്ചയും തുറക്കില്ല. ഇനി വ്യാഴാഴ്ച വൈകീട്ട് വോട്ടെടുപ്പ് അവസാനിച്ച് ശേഷം മാത്രമാകും മദ്യവിൽപ്പനശാലകൾ പ്രവർത്തനം ആരംഭിക്കുക.
ഏതെങ്കിലും
മണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായാൽ റീപോളിങ് നടക്കുന്ന ദിവസം ആ മേഖലകളിലും ഡ്രൈ ഡേയായിരിക്കും. വോട്ടെണ്ണൽ ദിനമായ മേയ് നാലിനും കേരളത്തിൽ മദ്യശാലകൾ പ്രവർത്തിക്കില്ല.
Also Read:






























