ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സിന് തോൽവി

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബം​ഗളൂരു എഫ്സിയോട് തോൽവി വഴങ്ങിയത്. 89-ാം മിനിറ്റില്‍ സാവി ഹെര്‍ണാണ്ടസാണ് ബം​ഗളൂരുവിന് വേണ്ടി വിജയ​ഗോൾ നേടിയത്. തോൽവിയോടെ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് വീണു. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് 29 പോയിന്റാണുള്ളത്. 18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബംഗളൂരു എഫ്‌സി 21 പോയിന്റുമായി ആറാമതാണ്.

Advertisement