ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത്

Advertisement

കൊല്‍ക്കൊത്ത. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത്. കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയിൻ്റ്സിനെ തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത് കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കൊമ്പന്മാർ ജയിച്ചു കയറിയത്മുന്നേറ്റനിര താരം ദിമിത്രിയോസ് ആണ് മഞ്ഞപ്പടയുടെ വിജയ ഗോൾ നേടിയത്. ഈ ഗോളോടെ ദിമിത്രിയോസ് ലീഗിലെ ഗോൾവേട്ടയിൽ ഒന്നാമത് എത്തി. ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായി ആണ് ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെ തോൽപിക്കുനത്.12 മത്സരങ്ങളിൽ നിന്ന് 26 പോയിൻ്റാണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്. 9 മത്സരങ്ങളിൽ നിന്ന് 23 പോയിൻ്റുള്ള എഫ്സി ഗോവയാണ് രണ്ടാം സ്ഥാനത്ത്

Advertisement