Home Blog Page 940

കണ്ണൂരിൽ യുവാവ് വെടിയേറ്റ് മരിച്ചു

കണ്ണൂര്‍: മാതമംഗലം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോത്തെ നെല്ലം കുഴിയിൽ സിജോയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നായാട്ടിനിടെയാണ് വെടിയേറ്റതെന്നാണ് സംശയം.

സ്കൂളിലെത്താൻ വൈകിയതിന് ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത… ബാഗുമായി 100 സിറ്റപ്പ് എടുപ്പിച്ച ബാലികയ്ക്ക് ദാരുണാന്ത്യം

സ്കൂളിലെത്താൻ വൈകിയതിന് ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത. ബാഗുമായി 100 സിറ്റപ്പ് എടുപ്പിച്ച ബാലികയ്ക്ക് ദാരുണാന്ത്യം. ശിശുദിനത്തിൽ മഹാരാഷ്ട്രയിലെ വസായിലെ ശ്രീ ഹനുമന്ത് വിദ്യാമന്ദിർ ഹൈസ്കൂളിലെ കാജൽ എന്ന 12 വയസുകാരിയാണ് മരണപ്പെട്ടത്. വൈകി എത്തിയതിന് ശിക്ഷയായി അധ്യാപിക 100 സിറ്റപ്പ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.

ശിക്ഷ തീർന്നതിന് പിന്നാലെ പുറം വേദന അനുഭവപ്പെടുമെന്ന് വിദ്യാർത്ഥിനി പരാതിപ്പെട്ടിരുന്നു. പിന്നാലെ തളർന്നുവീണു. ആറാം ക്ലാസ് വിദ്യാർത്ഥിനിയെ സമീപത്തെ നാലാസോപാരയിലെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആരോഗ്യ സ്ഥിതി കൂടുതൽ മോശമായതോടെ മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് വിദ്യാർത്ഥിനിയെ മാറ്റിയെങ്കിലും കാജൽ മരണപ്പെടുകയായിരുന്നു.


മകളുടെ ആരോഗ്യം പെട്ടന്ന് മോശമാകാൻ കാരണമായത് കഠിനമായ ശിക്ഷ മൂലമെന്നാണ് കാജലിന്റെ കുടുംബം ആരോപിക്കുന്നത്. നൂറ് സിറ്റ് അപ്പ് എടുക്കുന്ന സമയത്തും കുട്ടിയുടെ ചുമലിൽ നിന്ന് സ്കൂൾ ബാഗ് മാറ്റാൻ അധ്യാപിക അനുവദിച്ചില്ലെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

സ്ഥാനാർത്ഥിയാക്കാത്തതിനാൽ ആത്മഹത്യാശ്രമം

തിരുവനന്തപുരം. നെടുമങ്ങാട് ആണ് ബിജെപി പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്


പനങ്ങോട്ടേല സ്വദേശി ശാലിനിയാണ് ഞരമ്പറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്
ശാലിനി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ
പനങ്ങോട്ടാലായിൽ ശാലിനിയെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു


ശാലിനിക്കെതിരായി ആർഎസ്എസും സ്ഥാനാർത്ഥിയെ രംഗത്തിറങ്ങി

ഇതിൽ മനം നൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ശാലിനിയുടെ ബന്ധുക്കൾ

വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം,
നിയമപരമായി നീങ്ങുമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം.മുട്ടടയിലെ വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം,
നിയമപരമായി നീങ്ങുമെന്ന് കെ മുരളീധരൻ

മുട്ടടയാണ് കേരളത്തിലെ പ്രധാന പ്രചാരണ വിഷയം .കോൺഗ്രസ്‌ നിയമപരമായി നീങ്ങി തുടങ്ങി

പരേതർക്ക് വോട്ടുണ്ട് ജീവിച്ചിരിക്കുന്നവർക്ക് വോട്ടില്ല .മരിച്ചവരെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചാൽ പോലും സിപിഐഎം നിലം തൊടില്ല

മറ്റൊരു സ്ഥാനാർഥിയെ തീരുമാനിക്കേണ്ടി വന്നാൽ കോൺഗ്രസിൽ സ്ഥാനാർത്ഥികൾക്ക് പഞ്ഞമില്ല

കൂലിയിൽ നൂറു രൂപ തർക്കം , യുവാവിന് കുത്തേറ്റു

കോഴിക്കോട്. കൂലിയിൽ 100 രൂപയെ ചൊല്ലിയുള്ള തർക്കം – പുതുപ്പാടിയിൽ യുവാവിന് കുത്തേറ്റു.

പുതുപ്പാടി പഞ്ചായത്ത് ബസാറിൽ വാക്കു തർക്കത്തിനിടെ യുവാവിന് കുത്തേറ്റു.

താമരശ്ശേരി കെടവൂർ പൊടിപ്പിൽ രമേശനാണ് കുത്തേറ്റത്.

ഇന്നലെ വൈകിട്ട് 6:30 തോടെ ആയിരുന്നു സംഭവം

. തന്നോടൊപ്പം ജോലിചെയ്യുന്ന  ബന്ധുവും ,ഇയാളുടെ
മരുമകനും ചേർന്ന് കത്തിയും കല്ലും ഉപയോഗിച്ച് തന്നെ ആക്രമിക്കുകയായിരുന്നു എന്ന് രമേശൻ പറഞ്ഞു.
കൂലി സംബന്ധമായ നൂറു രൂപയെ ചൊല്ലിയുള്ള തർക്കമാണ്  സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്.

ഡെൽഹി സ്ഫോടനം 10 മിനിറ്റു കൊണ്ട് തയ്യാറാക്കിയ സ്ഫോടക വസ്തു ഉപയോഗിച്ച്

ന്യൂഡെൽഹി. ഡൽഹിയിൽ രണ്ട് കിലോയിൽ അധികം അമോണിയം നൈട്രറ്റും, ഡിറ്റനേറ്ററും
പെട്രോളിയവും ഉപയോഗിച്ച് ആണ് സ്ഫോടനം നടത്തിയത് എന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

സ്ഫോടനം നടന്ന ചെങ്കോട്ടയ്ക്ക് സമീപം നിന്ന് ശേഖരിച്ച 52 ലധികം സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫോറൻസിക് സംഘത്തിൻറെ പരിശോധനയിൽ 10 മിനിറ്റ് കൊണ്ട് ഇത്തരം സ്ഫോടക വസ്തുക്കൾ തയ്യാറാക്കാൻ കഴിയുമെന്നും കണ്ടെത്തി. ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിംഗ് ഏരിയയിൽ വച്ചാണോ സ്ഫോടക വസ്തു തയ്യാറാക്കിയതെന്നും സുരക്ഷ
ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
സ്ഫോടനം നടന്ന കാർ ഓടിച്ച ഡോക്ടർ ഉമർ മുഹമ്മദ് സന്ദർശിച്ച സ്ഥലങ്ങളിൽ എൻഐഎയും ഡൽഹി പോലീസിന്റെ പ്രത്യേക സംഘവുമെത്തി വിവരങ്ങൾ ശേഖരിച്ചു. വെള്ള കോളർ ഭീകര സംഘവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഡോക്ടർമാരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

പൊലീസ് ഇൻസ്പെക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്. ചെർപ്പുളശ്ശേരിയിൽ പൊലീസ് ഇൻസ്പെക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെർപ്പുളശേരി SHO ബിനു തോമസിനെയാണ് കോർട്ടേഴ്‌സിൽ  കണ്ടെത്തിയത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഉച്ചതിരിഞ്ഞ് സ്റ്റേഷനിൽ നിന്നിറങ്ങിയ ബിനു തിരികെ എത്താത്തതോടെ സഹപ്രവർത്തകർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നാണ് വിവരം. പൊലീസ് അന്വേഷണമാരംഭിച്ചു. കോഴിക്കോട് സ്വദേശിയായ ബിനു 6 മാസം മുമ്പാണ് ചെർപ്പുളശ്ശേരി സ്റ്റേഷനിലെത്തിയത്.

കണ്ണൂർ പാലത്തായി  പീഡനകേസിൽ തലശ്ശേരി കോടതി ശിക്ഷ വിധിച്ച അധ്യാപകനെ സർവീസിൽ നിന്ന് നീക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്


തിരുവനന്തപുരം. പീഡനകേസിൽ തലശ്ശേരി കോടതി ശിക്ഷ വിധിച്ച അധ്യാപകനെ സർവീസിൽ നിന്ന് നീക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്*

പത്മരാജനെ സേവനത്തിൽ നിന്ന് നീക്കം ചെയ്യുന്നതിന് സ്കൂൾ മാനേജർക്ക് അടിയന്തര നിർദേശം നൽകണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ, കണ്ണൂർ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി

വിഷയത്തിൽ മാനേജർ സ്വീകരിച്ച നടപടി അടിയന്തരമായി വിദ്യാഭ്യാസ
വകുപ്പിനെ അറിയിക്കണം

കേരള സ്കൂൾ വിദ്യാഭ്യാസ ചട്ടം, അധ്യായം XIV – A, ചട്ടം 77A പ്രകാരം നടപടി സ്വീകരിക്കണമെന്ന് നിർദേശം

കണ്ണൂർ പാലത്തായി യുപി സ്കൂളിലെ അധ്യാപകനാണ് കെ പത്മരാജൻ

പയ്യന്നൂരിൽ 18 ലക്ഷം രൂപയുടെ സിഗ്നൽ കേബിളുകൾ മോഷ്ടിച്ച രണ്ടു പേരെ പോലീസ് പിടികൂടി

കണ്ണൂർ. പയ്യന്നൂരിൽ 18 ലക്ഷം രൂപയുടെ സിഗ്നൽ കേബിളുകൾ മോഷ്ടിച്ച രണ്ടു പേരെ പോലീസ് പിടികൂടി.ആസാം സ്വദേശികളായ അജിംഉദ്ദീൻ (33), ജഹാനുദ്ദീൻ അലി (25) എന്നിവരെയാണ് പോലീസ് പിടികൂടിയത്.ചെമ്പ് കമ്പി വേർപ്പെടുത്തി കേമ്പിൾ ഇൻസുലേഷൻ വേസ്റ്റ് ഉപേക്ഷിക്കാൻ കൊണ്ടുപോകും വഴിയാണ് കോറോം കൊക്കോട്ട് വെച്ച് ഇരുവരും പോലീസിൻ്റെ പിടിയിലാകുന്നത്.പയ്യന്നൂരിൽ നിന്നും 10 ലക്ഷം രൂപയുടെയും ചന്തേരയിൽ നിന്ന് 8 ലക്ഷം രൂപയുടെയും കേബിളുകളാണ് മോഷ്ടിക്കപ്പെട്ടത്.

കവ്വായി പാലത്തിന് സമീപത്ത് നിന്നും ഒക്ടോബർ 15 നും 30 നു ഇടയിലാണ് കേമ്പിളുകൾ മോഷണം പോയത്.ഇ ടു ഇ ട്രാൻസ്പോർട്ടേഷൻ ഇൻഫ്രാ സ്ട്രക്ചർ കമ്പനിയുടെ പ്രൊജക്ട് മാനേജർ ശ്രീഹരിയുടെ പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തിയത്.

ബിഹാറിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം,മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാർ,ലാലു കുടുംബത്തിൽ പൊട്ടിത്തെറി,പരാജയം പഠിക്കുമെന്ന് കോൺഗ്രസ്‌

പട്ന.വമ്പൻ ജയത്തിന് പിന്നാലെ ബിഹാറിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം. മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാർ തുടർന്നേക്കും. മന്ത്രി പദം സംബന്ധിച്ച് ചർച്ചകൾ സജീവം.തെരഞ്ഞെടുപ്പ് പരാജയത്തിൽ ലാലു കുടുംബത്തിൽ പൊട്ടിത്തെറി. ലാലുപ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ പാർട്ടി വിട്ടു. കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നു എന്നും രോഹിണി ആചാരിയുടെ x പോസ്റ്റ്‌.പരാജയം പഠിക്കുമെന്ന് കോൺഗ്രസ്‌.

ബീഹാറിൽ സർക്കാർ രൂപീകരണത്തെ സംബന്ധിച്ചുള്ള ചർച്ചകൾ ആണ് NDAയിൽ.മുഖ്യമന്ത്രിയായി നിധീഷ് കുമാർ തുടരുന്നതിൽ നിലവിൽ മുന്നണിക്കുള്ളിൽ മറ്റ് ചോദ്യങ്ങൾ ഇല്ല.ഉടൻ ബിഹാർ രാഷ്ട്രീയത്തിൽ സജീക്കമാകാൻ താല്പര്യമില്ലെന്ന് ചിരാഗ് പസ്വാൻ ബിജെപി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

എൻഡിഎ വിജയാഘോഷ പരിപാടികൾക്ക് ശേഷം ആയിരിക്കും സർക്കാർ രൂപീകരണത്തലെ അന്തിമ ഘട്ട ചർച്ചകൾ. തെരഞ്ഞെടുപ്പ് പരാജയം മഹാസഖ്യത്തിന് ഏൽപ്പിച്ചത് വലിയ ക്ഷതം.RJD യിൽ പ്രതേകിച്ച് ലാലു കുടുംബത്തിൽ കലഹം ഉടലെടുത്തു. ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ രാഷ്ട്രീയം വിട്ടതായും കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായും സമൂഹമാധ്യമങ്ങളിൽ കുറിച്ചു.തേജ് പ്രതാപ് യാദവിന് പിന്നാലെ രോഹിണി ആചാരിയും ലാലു കുടുംബത്തിൽ നിന്ന് അകന്നത്തോടെ പാർട്ടിയുടെ ആഭ്യന്തര ബലഹീനതകൾ കൂടി പുറത്ത് വരുന്നു.

ബിഹാറിലെ വൻ തിരിച്ചടിക്ക് പിന്നാലെ രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെയുമായി കൂടിക്കാഴ്ച നടത്തി. പരാജയത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെയായിരുന്നു രാഹുൽഗാന്ധിയുടെ മടക്കം.അതിനിടെ നേരത്തെ അച്ചടക്ക ലംഘന നടപടിയുടെ പേരിൽ സസ്പെൻഡ് ചെയ്ത മുൻ കേന്ദ്രമന്ത്രി ആർ കെ സിംഗ് ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു.