27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് എത്തുകയാണ് ‘സമ്മര്‍ ഇന്‍ ബത്ലഹേം’. 1998ല്‍ പുറത്തിറങ്ങിയ ചിത്രം മലയാള സിനിമയുടെ എവര്‍ഗ്രീന്‍ ക്‌ളാസിക്കാണ്.
സിബി മലയില്‍ രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം റീ റിലീസിന് തയ്യാറെടുക്കുകയാണ്. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിയാദ് കോക്കര്‍ നിര്‍മ്മിച്ച ചിത്രം സിബി മലയിലാണ് സംവിധാനം ചെയ്തത്. മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം, കലാഭവന്‍ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു.
കേരളത്തില്‍ ക്ലാസിക് ചിത്രങ്ങളുടെ റീ റിലീസുകള്‍ പ്രേക്ഷക ആവേശം സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തില്‍, സമ്മര്‍ ഇന്‍ ബത്ലഹേം അതിന്റെ ശക്തമായ റിപ്പീറ്റ് വാല്യു കൊണ്ടും, സംഗീതവും, ദൃശ്യഭംഗിയും, കഥാപാത്രങ്ങളുടെ മാനസിക ആഴവും കൊണ്ട് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കുന്നു. 4കെ ദൃശ്യ നിലവാരത്തിലും ശബ്ദത്തിലുമാകും ചിത്രം വീണ്ടുമെത്തുക.
ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. സഞ്ജീവ് ശങ്കര്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തില്‍ മുഴങ്ങുന്നതാണ്. കെ ജെ യേശുദാസ്, കെ എസ് ചിത്ര, സുജാത, എംജി ശ്രീകുമാര്‍, ശ്രീനിവാസ്, ബിജു നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എം. രഞ്ജിത്, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാര്‍, കലാസംവിധാനം: ബോബന്‍,
27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ‘സമ്മര്‍ ഇന്‍ ബത്ലഹേം’
കണക്കുകൂട്ടല്‍ തെറ്റിച്ച് ഡേവിഡ്- സ്റ്റോയിനിസ് സഖ്യം…. ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 187 റണ്‍സ്
ഇന്ത്യക്കെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ 187 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് കണ്ടെത്തി. ടിം ഡേവിഡ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഓസ്ട്രേലിയ ഭേദപ്പെട്ട സ്‌കോറുയര്‍ത്തിയത്.
38 പന്തില്‍ 8 ഫോറും 5 സിക്സും സഹിതം ഡേവിഡ് 74 റണ്‍സുമായി ടോപ് സ്‌കോററായി. സ്റ്റോയിനിസ് 39 പന്തില്‍ 8 ഫോറും 2 സിക്സും സഹിതം 64 റണ്‍സും അടിച്ചെടുത്തു.
15 പന്തില്‍ 2 ഫോറും ഒരു സിക്സും സഹിതം 26 റണ്‍സെടുത്ത് മാത്യു ഷോര്‍ട്ട് പുറത്താകാതെ നിന്നു. ഒപ്പം സേവ്യര്‍ ബാര്‍ട്ലെറ്റും (3). തുടക്കത്തില്‍ തന്നെ ട്രാവിസ് ഹെഡിനേയും (6), ജോഷ് ഇംഗ്ലിസിനേയും (1)അര്‍ഷ്ദീപ് സിങ് മടക്കി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
പിന്നീട് 73ല്‍ നില്‍ക്കെ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി ആതിഥേയരെ ഞെട്ടിക്കുകയും ചെയ്തു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഡേവിഡ്- സ്റ്റോയിനിസ് സഖ്യം ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് 3 വിക്കറ്റുകള്‍ വീഴ്ത്തി. വരുണ്‍ രണ്ട് വിക്കറ്റെടുത്തു. ഒരു വിക്കറ്റ് ശിവം ദുബെ സ്വന്തമാക്കി.
നിർമ്മാണം നടക്കുന്ന വീടുകളിൽ നിന്ന് വയറിംഗ് സാധനങ്ങൾ മോഷ്ടിക്കുന്നയാളെ പോലീസ് പിടികൂടി
കൊല്ലം: നിർമ്മാണം നടക്കുന്ന വീടുകളിൽ നിന്ന് വയറിംഗ് സാധനങ്ങൾ
മോഷ്ടിക്കുന്നയാളെ പോലീസ് പിടികൂടി. കൊല്ലം
പള്ളിമുക്ക് കേന്ദ്രീകരിച്ച് നിർമ്മാണം നടക്കുന്ന നിരവധി വീടുകളിൽ നിന്ന് വയറുകൾ മോഷ്ടിച്ച് കടത്തിയിരുന്ന പ്രതിയെയാണ് ഇരവിപുരം പോലീസ് പിടികൂടിയത്.
ഇരവിപുരം സ്നേഹ തീരം സുനാമി ഫ്ലാറ്റിൽ ബ്ലോക്ക് നമ്പർ 15-ൽ ശരത്ത് എലിയാസ് വിഷ്ണു(21) പിടിയിലായത്. പകൽ സമയത്ത് കറങ്ങി നടന്ന്
നിർമ്മാണ പ്രവർത്തി നടക്കുന്ന വീടുകൾ കണ്ട് വയ്ക്കുകയും പിന്നീട് ആളില്ലാത്ത സമയം നോക്കി എത്തി സീലിങ്ങുകൾ അടക്കം തകർത്ത് കേബിൾ വയറുകളും വയറിംഗ് സാധനങ്ങളും
കൈക്കലാക്കുകയും പിന്നീട് കടകളിൽ കൊടുത്ത് പണമാക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. ഇലട്രിഷ്യൻ ആണന്ന് തെറ്റിധരിപ്പിച്ചാണ് കടകളിൽ ഇയാൾ മോഷണ മുതലുകൾ വിറ്റി രുന്നത് പള്ളിമുക്കിലെ നിരവധി വീടുകളിൽ നിന്നാണ് ഇത്തരത്തിൽ ഇയാൾ മോഷണം നടത്തിയത്. ഇത് കാരണം നിർമ്മാണത്തിൽ ഇരിക്കുന്ന വീടുകൾക്ക് സീലിങ്ങ് അടക്കം പുനർ നിർമ്മിക്കേണ്ട അവസ്ഥയായിരുന്നു. നിരവധി പരാതികൾ ലഭിച്ചതോടെ . സിസിടിവി കൾ അടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരവേ അടുത്ത മോഷണശ്രമം നടത്തവേ നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ എൽപ്പിക്കുകയായിരുന്നു.ഇരവിപുരം സി ഐ രാജീവിന്റെ നേത്യർത്വത്തിൽ എസ് ഐ ജയേഷ്, സിപിഒ മാരായ അനീഷ്, സജിൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത് വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
രേഖകളില്ലാത്ത ഒരു കോടി മുപ്പത്തിയാറ് ലക്ഷം രൂപ പിടികൂടി
ബത്തേരി : മീനങ്ങാടിയിൽ എക്സൈസ് വകുപ്പ് നടത്തിയ വാഹന പരിശോധനയിൽ ബസ് യാത്രക്കാരനായ മലപ്പുറം സ്വദേശിയിൽ നിന്നും രേഖകളില്ലാത്ത ഒരു കോടി മുപ്പത്തിയാറ് ലക്ഷം രൂപ ( 1,36,09,000 ) പിടികൂടി. തിരൂരങ്ങാടി വള്ളിക്കുന്ന് അമ്മത്തൂർ വീട്ടിൽ അബ്ദുൾ റസാഖിൽ നിന്നാണ് ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എംകെ സുനിലിൻ്റെ നേതൃത്വത്തിലുള്ള സംഘം പണം പിടികൂടിയത്. സംഭവത്തിൽ അബ്ദുൾറസാഖിനെ കസ്റ്റഡിയിലെടുത്തു ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്കുള്ള കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ്റെ സ്ലീപ്പർ ബസിലെ യാത്രക്കാരനായിരുന്നു റസാഖ്. ഞായർ പുലർച്ചെ മൂന്നിനാണ് ബസ് മീനങ്ങാടിയിൽ എത്തിയത്.
കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
കണ്ണൂര്‍: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കര്‍ണാടക സ്വദേശികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. ബംഗലൂരുവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ഇവര്‍.
ഇന്ന് രാവിലെയാണ് സംഭവം. കര്‍ണാടക സ്വദേശികളായ എട്ടുപേരടങ്ങുന്ന സംഘം പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ താമസിച്ചു വരികയായിരുന്നു. രാവിലെ എട്ടംഗസംഘം കടലില്‍ കുളിക്കാനിറങ്ങി. ഇതിനിടെയാണ് മൂന്നുപേര്‍ തിരയില്‍പ്പെട്ടത്.
ആദ്യം വെള്ളത്തില്‍ ഇറങ്ങിയ ആള്‍ ഒഴുക്കില്‍പ്പെട്ടത് കണ്ടതോടെ, രക്ഷിക്കാനായി ഇറങ്ങിയതായിരുന്നു മറ്റു രണ്ടുപേരുമെന്നാണ് റിപ്പോര്‍ട്ട്. സാധാരണയായി ആരും കുളിക്കാനിറങ്ങാത്ത ഭാഗത്താണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കടലിലിറങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മൂന്നാം ട്വന്‍റി 20: ഇന്ത്യക്ക് ബൗളിങ്… സഞ്ജു പുറത്ത്
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ട്വന്‍റി 20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മൂന്നു മാറ്റങ്ങളുണ്ട്. സഞ്ജു സാംസണ് പകരം വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ കളിക്കും. അക്സര്‍ പട്ടേലിന് പകരം വാഷിങ്ടണ്‍ സുന്ദറും ഹര്‍ഷിത് റാണയ്ക്ക് പകരം അര്‍ഷദീപ് സിങും കളിക്കും.
ഓസ്ട്രേലിയന്‍ ടീമില്‍ ഒരു മാറ്റമാണുള്ളത്. ഹേസൽവുഡിന് പകരക്കാരനായി ഷോണ്‍ അബോട്ട് കളിക്കും.
ഇന്ത്യന്‍ ടീം: ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, അക്സർ പട്ടേൽ, ശിവം ദുബെ, ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ഓസ്ട്രേലിയ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മിച്ചൽ ഓവൻ, മാർക്കസ് സ്റ്റോയിനിസ്, മാറ്റ് ഷോർട്ട്, സേവ്യർ ബാർട്ട്ലെറ്റ്, നഥാൻ എല്ലിസ്, ഷോൺ ആബട്ട്, മാറ്റ് കുഹ്നെമാൻ.
മരച്ചില്ലകൾ മുറിക്കുന്നതിനിടെ മരത്തിൽ നിന്നും പിടി വിട്ട് താഴേക്കു വീണയാൾ മരിച്ചു
കൊട്ടിയം: മരച്ചില്ലകൾ മുറിക്കുന്നതിനിടെ മരത്തിൽ നിന്നും പിടി വിട്ട് താഴേക്കു വീണയാൾ മരിച്ചു. പരവൂർ മ്ലാവിള പണവിള ആമിനാ മൻസിലിൽ മുഹമ്മദ്( 48) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ മയ്യനാട് മുക്കം ഓശാനാ നഗറിലുള്ള ഒരു വീട്ടിലെ മരത്തിൻ്റെ ശിഖരങ്ങൾ വെട്ടി മാറ്റുന്നതിനിടയിൽ മരത്തിൽ നിന്നും പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരവിപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
ട്രെയിനുകളുടെ ബാറ്ററികള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ അഭിഭാഷകന്‍ അറസ്റ്റില്‍
ട്രെയിനുകളുടെ ബാറ്ററികള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ അഭിഭാഷകന്‍ അറസ്റ്റില്‍. പൊന്നേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ജോലി ചെയ്യുന്ന അഭിഭാഷകനായ നാഗരാജി(38)നെയാണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്ത്. യാര്‍ഡുകളില്‍ നിര്‍ത്തിയിട്ട ട്രെയിനുകളില്‍ നിന്ന് ഒരു വര്‍ഷത്തിനിടെ ആറു ലക്ഷംരൂപ വില മതിക്കുന്ന 134 ബാറ്ററികളാണ് ഇയാള്‍ മോഷ്ടിച്ചത്.
ചെന്നൈ റെയില്‍വേ ഡിവിഷന്റെ കീഴിലുള്ള വിവിധ യാര്‍ഡുകളില്‍നിന്നാണ് ഇയാള്‍ ബാറ്ററികള്‍ മോഷ്ടിച്ചതെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രെയിനുകളില്‍ നിന്ന് ബാറ്ററികള്‍ വന്‍തോതില്‍ മോഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാഗരാജ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് നാഗരാജ് ബാറ്ററി മോഷ്ടിക്കുന്നതിനിടെ ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ എം.എസ്. മീണയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു.
ചടങ്ങിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്ന് പ്രേം കുമാർ
റസൂൽ പൂക്കുട്ടി ചുമതലയേൽക്കുന്ന ചടങ്ങിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും ആരും ഒന്നും അറിയിച്ചില്ലെന്നും പ്രേംകുമാർ. നടപടിയിൽ വിഷമം ഉണ്ടെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു. മാറ്റിയതും പുതിയ ആൾ ചുമതല ഏൽക്കുന്നതും അറിയിച്ചില്ല. അഭ്യൂുഹങ്ങളോട് പ്രതികരിക്കാനില്ലെന്നും പ്രേംകുമാർ വ്യക്തമാക്കി.
സാംസ്‌കാരിക വകുപ്പും പ്രേംകുമാറും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രതികരണം.
റസൂല്‍ പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്ന് തുറന്നുപറയുകയാണ് പ്രേംകുമാര്‍ ചെയ്യുന്നു. ഒരു മഹാ പ്രതിഭയാണ് തനിക്ക് ശേഷം ആ ചുമതലയിലേക്ക് വന്നത്. ലോക സിനിമയില്‍ മലയാളത്തെ എത്തിച്ച കലാകാരന്‍ ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷന്‍ ആകുന്ന ചടങ്ങില്‍ സാന്നിധ്യമാകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അറിപ്പും ക്ഷണവും ലഭിച്ചില്ല, അതില്‍ വലിയ വിഷമമുണ്ടെന്നും പ്രേംകുമാര്‍ തുറന്നുപറയുന്നു.
ചുമതല നല്‍കിയതും മാറ്റിയതും സര്‍ക്കാരാണ്. അത് അംഗീകരിക്കുന്നു. സര്‍ക്കാരാണ് തന്നെ ചലച്ചിത്ര അക്കാദമി അധ്യക്ഷനായി നിയോഗിച്ചത്, തന്നെ ഏല്‍പ്പിച്ച ചുമതല സുതാര്യമായും ആത്മാര്‍ത്ഥയോടും കൂടി നിര്‍വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.































