Home Blog Page 565

വ്യാജ എഞ്ചിന്‍ ഓയിലും ലൂബ്രിക്കന്റുകളും നിര്‍മ്മിച്ച് വില്‍ക്കുന്ന അനധികൃത നിര്‍മ്മാണ ശാല കണ്ടെത്തി

വ്യാജ എഞ്ചിന്‍ ഓയിലും ലൂബ്രിക്കന്റുകളും നിര്‍മ്മിച്ച് വില്‍ക്കുന്ന അനധികൃത നിര്‍മ്മാണ ശാല കണ്ടെത്തി. ഡല്‍ഹിയിലെ നങ്‌ലോയി പ്രദേശത്താണ് നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഒരു കോടിയിലധികം വിലമതിക്കുന്ന വ്യാജ ഉല്‍പ്പന്നങ്ങളും യന്ത്രസാമഗ്രികളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നങ്‌ലോയിയിലെ കമ്രുദ്ദീന്‍ നഗറില്‍ നടത്തിയ റെയ്ഡില്‍ സന്ദീപ് (36) എന്ന പ്രതിയെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തു. ഏകദേശം 3,950 ലിറ്റര്‍ അസംസ്‌കൃത, വ്യാജ ലൂബ്രിക്കന്റ് ഓയില്‍, ഏകദേശം 12,000 ഒഴിഞ്ഞ കുപ്പികളും ബക്കറ്റുകളും, വ്യാജ ലേബലുകള്‍, പാക്കിംഗ് മെറ്റീരിയല്‍, കളറിംഗ് കെമിക്കലുകള്‍, സീലിംഗ് മെഷീനുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.
‘യഥാര്‍ത്ഥ ലൂബ്രിക്കന്റുകളുമായി സാമ്യമുള്ള രീതിയില്‍ രൂപകല്‍പ്പന ചെയ്ത വ്യാജ ഉല്‍പ്പന്നങ്ങള്‍ ഒരു അന്തര്‍സംസ്ഥാന ശൃംഖല വഴി വിവിധ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്തിരുന്നതായി,’ പോലീസ് പറഞ്ഞു. വാഹനങ്ങള്‍ക്ക് കേട്പാടുകള്‍ വരുത്തുന്നതിന് ഒപ്പം മാരകമായ അന്തരീക്ഷ മലിനീകരണവും ഉണ്ടാക്കുന്നതാണിത്.
പ്രതികള്‍ പ്രാദേശികമായി കുറഞ്ഞ വിലയ്ക്ക് പഴയ ലൂബ്രിക്കന്റ് ഓയില്‍ വാങ്ങി വ്യാജ ലേബലുകളും പാക്കേജിംഗും ഉപയോഗിച്ച് റീബ്രാന്‍ഡ് ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.
ഇതേ പ്രദേശത്തെ ഇവരുടെ സംഭരണ കേന്ദ്രത്തിലും റെയ്ഡ് നടത്തി, ഒഴിഞ്ഞ ഡ്രമ്മുകളും കുപ്പികളും കണ്ടെടുത്തു. കൂടുതല്‍ അന്വേഷണത്തില്‍ നംഗ്ലോയി, മുണ്ട്ക പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത സമാനമായ രണ്ട് കേസുകളില്‍ സന്ദീപിനെതിരെ നേരത്തെ പങ്കുണ്ടെന്ന് കണ്ടെത്തി.

ധാരണയായി, എല്ലാ സർവകലാശാലകളിലും സ്ഥിരം വിസി നിയമനവുമായി സർക്കാർ മുന്നോട്ട്

തിരുവനന്തപുരം.മുഖ്യമന്ത്രി- ഗവർണർ ധാരണ പ്രകാരം എല്ലാ സർവകലാശാലകളിലും സ്ഥിരം വിസി നിയമനവുമായി സർക്കാർ മുന്നോട്ട്.. ഗവർണർ രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നൽകാൻ സർവകലാശാലകൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.. കാലിക്കറ്റ് വൈസ് ചാൻസലർ നിയമനത്തിൽ സെർച്ച് കമ്മറ്റി പ്രതിനിധിയായി ഡോക്ടർ റാംകുമാറിനെ സർവകലാശാല സെനറ്റ് തീരുമാനിച്ചു..

ഡിജിറ്റൽ -സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയും ഗവർണറും സമവായത്തിൽ എത്തിയതോടെയാണ് മറ്റ് സർവകലാശാലകളിലും സ്ഥിരം വിസി നിയമനത്തിനും സാധ്യത തെളിഞ്ഞത്.. ആദ്യ നിയമനം കാലിക്കറ്റ് സർവകലാശാലയിൽ നടക്കും.. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ ഡോ. രാംകുമാറിനെ സെനറ്റ് പ്രതിനിധിയായി യോഗം തെരഞ്ഞെടുത്തു.. സർക്കാർ നിർദേശം കൂടി അംഗീകരിച്ചാണ് പ്രതിനിധിയെ നൽകുന്നത്.. സർക്കാരിനും, ഗവർണർക്കും താൽപര്യമുള്ളവരെ പരസ്പര ധാരണയാൽ വിവിധ സർവ്വകലാശാലകളിൽ വി സിമാരായി നിയമിക്കും.. ലോക്ഭവൻ നിയമിച്ച ഡിജിറ്റൽ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർമാരുമായി സർക്കാർ സഹകരിച്ച് മുന്നോട്ട് പോകും..  സർക്കാർ ഗവർണർ ധാരണയെ ന്യായീകരിച്ച് LDF കൺവീനർ രംഗത്ത് എത്തി


രൂക്ഷമായ പരിഹാസമാണ് കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയത്


കേരള സർവകലാശാല രജിസ്ട്രാർ  സ്ഥാനത്തു നിന്നും നീക്കിയ കെ എസ് അനിൽകുമാർ ശാസ്താംകോട്ട ഡിബി കോളേജിൽ പ്രിൻസിപ്പലായി ജോയിൻ ചെയ്തു

മാതൃഭൂമി ലേഖകൻ പ്രസന്നകുമാറിൻ്റെ മാതാവ് ആനന്ദഭായി അമ്മ നിര്യാതയായി

ശാസ്താംകോട്ട : പോരുവഴി നടുവിലേ മുറി പുതുവീട്ടിൽ പരേതനായ മുകുന്ദൻ പിള്ളയുടെ ഭാര്യ ആനന്ദഭായി അമ്മ (90) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച  രാവിലെ 11 ന് വീട്ട് വളപ്പിൽ. മക്കൾ രേണുകയമ്മ, ശ്രീദേവിയമ്മ ,എം പ്രസന്നകുമാർ (മാതൃഭൂമി ശാസ്താംകോട്ട ലേഖകൻ. മരുമക്കൾ പരേതനായ ബാലകൃഷ്ണപിള്ള, രാമചന്ദ്രൻ പിള്ള,മിനി എൻ(NSS താലൂക്ക് യൂണിയൻ മേഖലാ കോഡിനേറ്റർ) സഞ്ചയനം 28 വ്യാഴാഴ്ച രാവിലെ 8 ന്

ലൈംഗികാതിക്രമ പരാതിയില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

തൃശൂര്‍: ലൈംഗികാതിക്രമ പരാതിയില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശി മുന്‍സാഫിറാണ് അറസ്റ്റിലായത്. കുന്നംകുളത്തെ സ്വകാര്യ സ്‌കൂലെ ഏഴ് വിദ്യാര്‍ഥികള്‍ ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയിലാണ് നടപടി.
ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ അധ്യാപകനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലായിരുന്നു പീഡനം. തൃശൂര്‍ കുന്നംകുളത്തെ സ്വകാര്യ സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകനും ഹോസ്റ്റല്‍ വാര്‍ഡനുമായിരുന്നു ഇയാള്‍.
സ്‌കൂളിലെ ഏഴ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. വിദ്യാര്‍ഥികള്‍ തന്നെ നേരിട്ട് ചൈല്‍ഡ് ലൈനിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. താല്‍ക്കാലിക അധ്യാപകനായി കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ സ്‌കൂളില്‍ ജോലി ചെയ്തു വരികയായിരുന്നു. ചൈല്‍ഡ് ലൈന്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് കുന്നംകുളം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കേന്ദത്തിന് വഴങ്ങി ചലച്ചിത്ര അക്കാഡമി

തിരുവനന്തപുരം. രാജ്യാന്തര ചലച്ചിത്രമേളയിലെ സിനിമ വിലക്കിന് അവസാനദിവസം വഴങ്ങി ചലച്ചിത്ര അക്കാദമി.ആറ് സിനിമകൾ IFFK യിൽ പ്രദർശിപ്പിക്കില്ല. ചിത്രങ്ങൾ പ്രദർശിപ്പിക്കരുത് എന്ന് കാണിച്ച്   കേന്ദ്ര സർക്കാർ ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചതിന് പിന്നാലെയാണ് തീരുമാനം വിദേശകാര്യമന്ത്രാലയത്തിന്റെ പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിക്കാത്തതാണ് വിലക്കിന് കാരണമെന്നാണ് വിവരം.


ക്ലാഷ്, ഫ്ലയിംസ്, ഈഗിൾസ് ഓഫ് ദി റിപ്പബ്ലിക്, യെസ്, ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു , എ പോയറ്റ് അൺ കൺസീൽഡ് പോയെ ട്രി എന്നീ സിനിമകൾക്കാണ് രാജ്യാന്തര ചലച്ചിത്രമേളയിൽ വിലക്കുള്ളത് . നേരത്തെ കേന്ദ്ര  അനുമതി വൈകിയ 19 സിനിമകളിൽ ഉൾപ്പെട്ടതാണ് ഈ ആറ് സിനിമയും. റദ്ദ് ചെയ്യപ്പെട്ട എല്ലാ സിനിമകളും കാണിക്കുമെന്നായിരുന്നു സർക്കാരിന്റെ മുൻ നിലപാട്. പക്ഷേ ചീഫ് സെക്രട്ടറിയുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം നടത്തിയ ചർച്ചയുടെ ഫലമായാണ് ആറ് സിനിമികൾ പ്രദർശിപ്പിക്കാൻ കഴിയില്ല എന്ന നിലപാടിലേക്ക് കേരള ചലച്ചിത്ര അക്കാദമി എത്തുന്നത്.   അനുമതി ലഭിക്കാത്ത ചിത്രങ്ങൾ ഉൾപ്പെട്ട ഈഗിൾ ഓഫ് റിപ്പബ്ലിക്  കഴിഞ്ഞദിവസം പ്രദർശിപ്പിച്ചിരുന്നു. ഇനി വിലക്കപ്പെട്ട സിനിമകളുടെ അവസാന പ്രദർശനമാണ് ബാക്കിയുള്ളത്.  ചീഫ് സെക്രട്ടറി നിർദ്ദേശം മറികടന്ന്  ചിത്രം പ്രദർശിപ്പിക്കില്ലെന്ന്  കേരള ചലച്ചിത്ര അക്കാദമി അറിയിക്കുന്നു. അതേസമയം  ബാറ്റൽഷിപ്പ് പോട്ടൻകിൻ  വിലക്കപ്പെട്ട സിനിമകളുടെ പട്ടികയിൽ ഇല്ലെങ്കിലും  ഇനി എപ്പോൾ  വീണ്ടും പ്രദർശിപ്പിക്കാൻ കഴിയും എന്ന കാര്യത്തിൽ അക്കാദമിക്ക് അനിശ്ചിതത്വം ഉണ്ട് . ബാറ്റിൽഷിപ്പ് പോട്ടെൻകിൻ വീണ്ടും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിം സൊസൈറ്റി പ്രവർത്തകർ ചലച്ചിത്രമേളയിൽ പ്രതിഷേധിച്ചു


അതേസമയം എല്ലാ സിനിമകളും പ്രദർശിപ്പിക്കണമെന്ന് തന്നെയാണ്   സർക്കാർ തീരുമാനം എന്നായിരുന്നു സജി ചെറിയാന്റെ ഇന്നലത്തെ പ്രതികരണം.

മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ. മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗിന് അഹങ്കാരവും ധാർഷ്ട്യവുമെന്ന് പറഞ്ഞ വെള്ളാപ്പള്ളി മലപ്പുറം പാർട്ടിയെന്നും ലീഗിനെ പരിഹസിച്ചു. തന്നെ വർഗീയ വാദിയാക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും വെള്ളാപ്പള്ളി നടേശൻ.


മലപ്പുറം പരാമർശം വിവാദമായതിന് പിന്നാലെ ലീഗിനെതിരെ അതിരൂക്ഷ വിമർശനം ആവർത്തിക്കുകയാണ് വെള്ളാപ്പള്ളി നടേശൻ.  അധികാരങ്ങളും അവകാശങ്ങളും മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ് ലീഗ്. മതസൗഹാർദ്ദം തകർത്ത് മതവിദ്വേഷം വളർത്താനാണ് ലീഗിന്റെ ശ്രമമെന്നും ആരോപണം.


ലീഗുമായുള്ള പഴയ ബന്ധം ഓർമ്മിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. കൂടെ നടന്നിട്ടും അർഹമായതൊന്നും തന്നില്ല. ഇതോടെയാണ് എസ്എൻഡിപി അകന്നത്. ഇന്ന് തന്നെ വർഗീയ വാദി ആക്കാനുള്ള ശ്രമം ഈ അകൽച്ചയുടെ ഫലമാണെന്നും വെള്ളാപ്പള്ളി


സമുദായത്തിന് വേണ്ടി സംസാരിച്ചപ്പോഴൊക്കെ ലീഗ് മാത്രമാണ് തന്നെ വർഗീയ വാദി ആക്കിയതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഇതോടെ ലീഗ് – വെള്ളാപ്പള്ളി തർക്കം മുറുകുകയാണ്.

ലൈംഗിക കയ്യേറ്റം,പി ടി കുഞ്ഞുമുഹമ്മദിനെതിരെ WCC

തിരുവന്തപുരം. ചലച്ചിത്ര പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ മുൻ എംഎൽഎയും ഇടതു സഹയാത്രികനുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെ WCC. 

ചലച്ചിത്ര പ്രവർത്തകക്ക് എതിരെ ഉണ്ടായ ലൈംഗികമായ കയ്യേറ്റം  ഫെസ്റ്റിവൽ നടത്തിപ്പിൽ വന്ന വീഴ്ച.  സ്ത്രീ സുരക്ഷക്ക് പ്രധാന്യം നൽകുന്ന സർക്കാറിൽ നിന്നും അടിയന്തിരമായി ഇക്കാര്യത്തിൽ നീതിയുക്തമായ ഇടപെടൽ ഉണ്ടാകണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഡബ്ല്യുസിസി പ്രതിഷേധം അറിയിച്ചത്. അതിരുടെ പിടി കുഞ്ഞുമുഹമ്മദ് നൽകിയ മുൻകൂർ ജാമിയ അപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി  ഇന്ന് പരിഗണിക്കുന്നുണ്ട്

വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യില്‍നിന്ന് കിണറ്റിലേക്ക് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

ഉഡുപ്പി: വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യില്‍നിന്ന് കിണറ്റിലേക്ക് വീണ പിഞ്ചുകുഞ്ഞ് മരിച്ചു. ഉഡുപ്പി കിന്നിമുല്‍ക്കിയിലെ കീർത്തന എന്ന ഒന്നര വയസ്സുകാരിയാണ് മരണപ്പെട്ടത്.ഉറങ്ങിക്കിടന്ന കുഞ്ഞിനെ തോളിലെടുത്ത് വെള്ളം കോരുന്നതിനിടെ കുട്ടി കിണറ്റില്‍ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടം നടന്നയുടൻ തന്നെ അമ്മ കയറുപയോഗിച്ച്‌ കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തു. എന്നാല്‍ അപ്പോഴേക്കും കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവസ്ഥലത്തെത്തിയ ഉഡുപ്പി ടൗണ്‍ പോലീസ് പ്രാഥമിക പരിശോധനകള്‍ നടത്തി നടപടികള്‍ സ്വീകരിച്ചു വരികയാണ്.

മുൻ യൂണിവേഴ്സിറ്റി റജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ കെ എസ് എം ഡി ബി കൊളേജിൽ എത്തി ചുമതല ഏറ്റെടുത്തു

ശാസ്താംകോട്ട. കേരള യൂണിവേഴ് സിറ്റി രജിസ്ട്രാർ സ്ഥാനത്തു നിന്നും മാറ്റിയ ഡോ. കെ എസ് അനിൽകുമാർ കെ എസ് എം ഡി ബി കൊളേജിൽ എത്തി ചുമതല ഏറ്റെടുത്തു

കേരള സർവകലാശാല രജിസ്ട്രാർ ചുമതല ഒഴിഞ്ഞത് ഇന്നലെയാണ് ശൂരനാട് സ്വദേശിയായ കെ എസ് അനിൽകുമാർ ഇന്ന് രാവിലെ കൊളേജിൽ എത്തി ചുമതല ഏറ്റെടുത്തു

ശാസ്താംകോട്ട ഡിബി കോളേജിലെ പ്രിൻസിപ്പൽ ആയിട്ടാണ് ചുമതല ഏറ്റെടുത്തത്. റജിസ്ട്രാർ ആയി പോകുമ്പോൾ ഇവിടെ പ്രിൻസിപ്പലായിരുന്നു.

ഗവർണ്ണർ സർക്കാർ വിവാദത്തിൽ ഇടയിൽപെട്ട അനിൽകുമാർ നിരന്തരം വിവാദങ്ങളിൽ പെടുകയും സസ്പെൻഷൻ അടക്കം നടപടികളിൽ കുരുങ്ങുകയും ചെയ്തു.

സ്വ‍‍‍‌‍ർണ്ണക്കൊളള,  എസ് ജയശ്രീയ്ക്ക് താൽകാലിക ആശ്വാസം

ന്യൂഡെൽഹി. ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ളക്കേസിൽ പ്രതിയായ മുൻ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയ്ക്ക് താൽകാലിക ആശ്വാസം.മുൻകൂർ ജാമ്യ അപേക്ഷയിൽ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി.അടുത്ത മാസം 8,9 തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാക്കാൻ ജയശ്രീയോട് കോടതി. ആരോഗ്യകാരണങ്ങൾ പരിഗണിച്ചാണ് ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ തീരുമാനം. മുൻകൂർ ജാമ്യ അപേക്ഷയിൽ എതിർകക്ഷികൾക്ക് നോട്ടീസ് നൽകി.നേരത്തെ ജയശ്രീയുടെ മുൻകൂർ ജാമ്യ  ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ നാലാം പ്രതി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം.ജയശ്രീ മിനുട്സിൽ തിരുത്തൽ നടത്തിയെന്നാണ് കണ്ടെത്തൽ.