കൊല്ലം നഗരത്തിൽ പുരുഷന്റെതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. കടും നീല ഫുൾകൈ ഷർട്ടും കറുത്ത ട്രാക്ക് സ്യൂട്ട് പാന്റും ആണ് വേഷം. വിഷ്ണത്തുകാവ് അമ്പലത്തിന് വടക്ക് ഭാഗത്തുള്ള വിദ്യാ അപ്പാർട്ട്മെന്റിന് തൊട്ടടുത്തുള്ള ആൾതാമസം ഇല്ലാത്ത വീടിൻറെ പിറകുവശത്താണ് അസ്ഥികൂടം കണ്ടെത്തിയത്. വീട്ടിൽ തേങ്ങ അടത്തുവാൻ വന്ന ചവറ സ്വദേശിയാണ് അസ്ഥികൂടം ആദ്യമായി കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രണ്ടുവർഷത്തോളമായി വീട്ടിൽ ആൾത്താമസമില്ലാത്തതും അതിനുമുമ്പ് ഈ വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. മൃതദേഹത്തിന് ഉദ്ദേശം മൂന്നുമാസത്തോളം പഴക്കമുള്ളതായി സംശയിക്കുന്നു. ഇടതു കൈ തണ്ടയിൽ പച്ച പച്ചകുത്തിയ പാടും കഴുത്തിൽ കൃപാസന മാതാവിൻറെ ലോക്കറ്റ് ഉള്ള ഫാൻസി മാലയും അസ്ഥികൂടത്തിൽ ഉണ്ടായിരുന്നു.
ഇടയ്ക്കാട് യു.പി സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെ കാൺമാനില്ലെന്ന് പരാതി
ശാസ്താംകോട്ട:പോരുവഴി ഇടയ്ക്കാട് യു.പി സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെ കാൺമാനില്ലെന്ന് പരാതി.മലനടയിൽ സ്ഥിരതാമസക്കാരായ അതിഥി തൊഴിലാളികളുടെ മകൻ ഓം പ്രകാശ്, കാർത്തിക്ക് എന്നിവരെയാണ് കാണാതായത്.വ്യാഴാഴ്ച ക്രിസ്മസ് പരീക്ഷ എഴുതിയ ശേഷം വൈകിട്ടോടെ സ്കൂൾ വിട്ട കുട്ടികൾ ഏറെ വൈകിയിട്ടും വീടുകളിൽ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായ വിവരം അറിയുന്നത്.ശൂരനാട് പൊലീസ്
അന്വേഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും രാത്രി വൈകിയും സൂചനകളൊന്നും ലഭിച്ചിട്ടില്ല.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി
ന്യൂഡെൽഹി. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി.
കൃഷി മന്ത്രി ശിവ രാജ് സിങ് ചൗഹാൻ ചർച്ചക്ക് മറുപടി പറയുന്നതിനിടെ പ്രതിപക്ഷം ഗാന്ധി ചിത്രങ്ങളുമായി നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ബില്ലിന്റെ പകർപ്പൂകൾ കീറി എറിഞ്ഞു. കേന്ദ്ര സർക്കാർ ജനാധിപത്യ വിരുദ്ധമെന്നും ബില്ലിനെതിരെ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷം. ബില്ല് ഇന്ന് രാജ്യസഭയിൽ ചർച്ചക്ക് വരും.
വിബി ജി റാംജി ബില്ല് സ്റ്റാൻഡിങ് കമ്മിറ്റിക്കോ, സംയുക്ത പാർലമെന്ററി സമിതിക്കോ വിടണമെന്ന പ്രതിപക്ഷ ആവശ്യം അവഗണിച്ചു, രാഷ്ട്രീയ തീരുമാനമാണെന്നത് വ്യക്തമാക്കി കൊണ്ടാണ് ലോക് സഭാ നടപടികൾ മുന്നോട്ടുപോയത്.
ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തപ്പോൾ പ്രതിപക്ഷ നിലപാടുകളെ നിശിതമായി വിമർശിച്ചുകൊണ്ട് ശബ്ദ വോട്ടോകൂടി ബിൽ പാസാക്കി.
ബില്ലിലെ ചർച്ചയ്ക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മറുപടി പറയുമ്പോൾ പ്രതിഷേധമുയർത്തിയ പ്രതിപക്ഷം ബിലിന്റ പകർപ്പുകൾ കീറി എറിഞ്ഞു.
നടുത്തളത്തിൽ ഇറങ്ങി മഹാത്മാഗാന്ധിയുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
ബില്ലിന്റെ പേരിനെയും ഉള്ളടക്കത്തെയും ഇന്ന് പുലർച്ച വരെ നീണ്ട ചർച്ചയിൽ പ്രതിപക്ഷം ശക്തമായി എതിർത്തു. എന്നാൽ ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാണ് ബില്ല് കൊണ്ടുവരുന്നത് എന്നാണ് മന്ത്രിയുടെ മറുപടി
രാജ്യസഭ കൂടി അംഗീകരിക്കുന്നതോടെ ബില്ലിനെ സംബന്ധിച്ചുള്ള അടിസ്ഥാന നടപടിക്രമങ്ങൾ പൂർത്തിയാകും.
അതേസമയം ബില്ലിനെതിരെ സഭയ്ക്ക് പുറത്തും പ്രക്ഷോഭം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
കാർ കത്തി ഒരാൾ മരിച്ചു
പാലക്കാട്. ധോണിയിൽ കാർ കത്തി ഒരാൾ മരിച്ചു. ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. നാല് മണിയോടെയാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ കത്തിയത്.
നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി തീഅണചെങ്കിലും കാർ പൂർണമായും കത്തി നശിച്ചു..മുണ്ടൂർ വേലിക്കാട് സ്വദേശിയുടേതാണ് കാർ. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
പോലീസും ഫോറെൻസിക് സംഘവും പരിശോധന തുടരുന്നു
ഡോ. കെ.എസ് അനിൽകുമാർ ശാസ്താംകോട്ട DB കോളേജിൽ ചുമതലയേറ്റത് ചട്ടവിരുദ്ധം
തിരുവനതപുരം.കേരള സർവകലാശാല രജിസ്ട്രാർ സ്ഥാനത്തുനിന്ന് മാറ്റിയിട്ടും അനിൽകുമാറിനെ വിടാതെ താൽക്കാലിക വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ.
അനിൽകുമാർ ശാസ്താംകോട്ട DB കോളേജിൽ ചുമതലയേറ്റത് ചട്ടവിരുദ്ധം.. സർവകലാശാലയിൽ നിന്ന് വിടുതൽ നേടാതെ ആണ് ചുമതലയേറ്റത്.. കോളേജിൽ സർവീസിൽ പ്രവേശിക്കരുതെന്നും കാണിച്ച് ദേവസ്വം ബോർഡ് സെക്രട്ടറിക്ക് കേരള സർവകലാശാല രജിസ്ട്രാർ കത്ത് അയച്ചു..റജിസ്ട്രാർ സ്ഥാനത്തു നിന്നും നീക്കിയ അനിൽകുമാർ ഇന്ന് രാവിലെ പഴയ ലാവണമായ ശാസ്താംകോട്ട ഡിബി കോളജിൽ പ്രിൻസിപ്പലായി ചുമതല ഏറ്റിരുന്നു
ഇതിനിടെ കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിനുള്ള സെർച്ച് കമ്മറ്റി പ്രതിനിധിയെ തീരുമാനിച്ച വിവരം സർവകലാശാല സെനറ്റ് ചാൻസിലറെ അറിയിച്ചു.. സെർച്ച് കമ്മറ്റി വിജ്ഞാപനം ലോക്ഭവൻ നിന്ന് ഉടൻ പുറപ്പെടുവിക്കും..





































