Home Blog Page 509

പുലിയുടെ ആക്രമണത്തിനിടെ കിണറ്റിൽ വീണ് കർഷകൻ മരിച്ചു,ഒപ്പം വീണ പുലിയും ചത്തു

നാസിക്. പുലിയുടെ ആക്രമണത്തിനിടെ കിണറ്റിൽ വീണ് കർഷകൻ മരിച്ചു.
ഒപ്പം വീണ പുലിയും ചത്തു.

മഹാരാഷ്ട്രയിലെ നാസിക്കിലെ സിന്നാറിലാണ് സംഭവം.
ഖോരഖ് ജാദവ് എന്നയാളാണ് മരിച്ചത്.

പാടത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കവേയാണ് പുലി ആക്രമിച്ചത്
ചെറുക്കുന്നതിനിടെയാണ് ഇരുവരും കിണറ്റിൽ വീണത്

ബിവറേജിലേക്ക് മദ്യവുമായി വന്ന ലോറി കാറുമായി കൂട്ടിയിടിച്ചു മറിഞ്ഞു… ലോറി ഡ്രൈവർ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ലോറി ഡ്രൈവറായിരുന്ന വയനാട് സ്വദേശി കൃഷ്ണന്‍ മരിച്ചു. കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി ജംഗ്ഷനിലാണ് അപകടം നടന്നത്. ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.
മൈസൂരുവില്‍ നിന്ന് കോഴിക്കോട് ബിവറേജിലേക്ക് മദ്യവുമായി വന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍ ലോറിക്കിടയില്‍ കുടുങ്ങിയ കൃഷ്ണനെ വെള്ളിമാട്കുന്ന് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചാണ് പുറത്തെടുത്തത്.
ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് ബിയര്‍ കുപ്പികള്‍ പൊട്ടി റോഡില്‍ നിറഞ്ഞ ചില്ലുകള്‍ ഫയര്‍ഫോഴ്‌സ് നീക്കം ചെയ്തു.

ഓട്ടോറിക്ഷാ തൊഴിലാളികളെ വിദേശ മലയാളി കുത്തിപരിക്കേൽപ്പിച്ചു

വർക്കല: തിരുവനന്തപുരത്ത് ഓട്ടോറിക്ഷാ തൊഴിലാളികളെ വിദേശ മലയാളി കുത്തിപരിക്കേൽപ്പിച്ചു. തിരുവനന്തപുരം വർക്കല പാപനാശത്താണ് രണ്ട് ഓട്ടോ തൊഴിലാളികൾക്ക് കുത്തേറ്റു. പാപനാശത്തെ ആൽത്തറമൂട് ജങ്‌ഷനിൽ ഓട്ടോ ഓടിക്കുന്ന സന്ദീപ്, സുരേഷ് എന്നിവർക്കാണ് കുത്തേറ്റത്. സുരേഷിന്റെ നെഞ്ചിലും സന്ദീപിന്റെ മുതുകിലുമാണ് കുത്തേറ്റ പരിക്ക്‌. ഇരുവരെയും വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
യുകെയിൽ താമസക്കാരനായ വക്കം സ്വദേശിയായ സുരേഷാണ് അക്രമി. ഇദ്ദേഹം ഞായർ പകൽ 3.30ഓടെ പാപനാശം ആൽത്തറമൂട് ജങ്‌ഷനിൽ എത്തുകയും ഓട്ടോ തൊഴിലാളികളുമായി വാക്കേറ്റം നടത്തുകയുമായിരുന്നു. സന്ദീപിനെ മർദിക്കുന്നത്‌ കണ്ട ഓട്ടോ തൊഴിലാളി സുരേഷ് ഇയാളെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ നെഞ്ചിൽ കുത്തേൽക്കുകയായിരുന്നു. നാട്ടുകാർ വർക്കല പൊലീസിൽ അറിയിച്ചു. ടൂറിസം പൊലീസും വർക്കല പൊലീസുമെത്തിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത് . ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.

സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ ഒഴിവുകൾ കൂട്ടി എസ്ബിഐ; ജനുവരി 10 വരെ അപേക്ഷിക്കാം

2025-ലെ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (എസ്.സി.ഒ) റിക്രൂട്ട്മെന്റ് സംബന്ധിച്ച അറിയിപ്പിൽ തിരുത്ത് പുറത്തിറക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഒഴിവുകളുടെ എണ്ണം പരിഷ്‌ക്കരിക്കുകയും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടുകയുമാണ് ചെയ്തത്.

ഉദ്യോഗാർത്ഥികൾക്ക് ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം. നേരത്തെ, അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 23 ആയിരുന്നു.

പരിഷ്‌കരിച്ച അറിയിപ്പ് അനുസരിച്ച്, ആകെ ഒഴിവുകളുടെ എണ്ണം 996-ൽനിന്ന് 1,146 ആയി ഉയർത്തിയിട്ടുണ്ട്. വെൽത്ത് മാനേജ്മെന്റ് വിഭാഗത്തിലുള്ള തസ്തികകൾക്കാണ് ഈ പരിഷ്‌കാരം ബാധകമാകുന്നത്. കരാർ അടിസ്ഥാനത്തിലാണ് റിക്രൂട്ട്മെന്റ് നടത്തുക.

പരിഷ്‌കരിച്ച തസ്തിക തിരിച്ചുള്ള ഒഴിവുകൾ താഴെ നൽകുന്നു

വൈസ് പ്രസിഡന്റ് വെൽത്ത് (സീനിയർ റിലേഷൻഷിപ്പ് മാനേജർ)- 582 തസ്തികകൾ
അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വെൽത്ത് (റിലേഷൻഷിപ്പ് മാനേജർ)- 237 തസ്തികകൾ
കസ്റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവ്- 327 തസ്തികകൾ
തിരഞ്ഞെടുപ്പ് പ്രക്രിയ
ഷോർട്ട് ലിസ്റ്റിങ്ങ്, ഒന്നോ അതിലധികമോ റൗണ്ട് അഭിമുഖങ്ങൾ(വ്യക്തിഗത, ടെലിഫോണിക്, അല്ലെങ്കിൽ വീഡിയോ)സി.ടി.സി ചർച്ചകൾ എന്നിവയടങ്ങുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ.

ഷോർട്ട് ലിസ്റ്റിങ്ങ്
എസ്ബിഐ ഷോർട്ട് ലിസ്റ്റിങ് മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ആവശ്യാനുസരണം ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്യും. ഈ വിഷയത്തിൽ ബാങ്കിന്റെ തീരുമാനം അന്തിമമായിരിക്കും.

അഭിമുഖം
അഭിമുഖത്തിന് 100 മാർക്ക് ഉണ്ടായിരിക്കും. യോഗ്യത നേടുന്നതിനുള്ള മാർക്ക് ബാങ്ക് നിശ്ചയിക്കും.

സി.ടി.സി ചർച്ച
സി.ടി.സി ചർച്ചകൾ വ്യക്തിഗതമായി, അഭിമുഖ സമയത്തോ അല്ലെങ്കിൽ അഭിമുഖ പ്രക്രിയ പൂർത്തിയായതിന് ശേഷമോ നടത്തുന്നതാണ്.

മെറിറ്റ് ലിസ്റ്റ്
അഭിമുഖ സ്‌കോറുകളുടെ അടിസ്ഥാനത്തിലാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. അവ അവരോഹണക്രമത്തിൽ ക്രമീകരിക്കും. കട്ട്-ഓഫിൽ സമനിലയുണ്ടായാൽ, പ്രായം അനുസരിച്ച് ഉദ്യോഗാർത്ഥികളെ റാങ്ക് ചെയ്യും. കൂടുതൽ പ്രായമുള്ളവർക്ക് മുൻഗണന നൽകും.

രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ ബ്രേക്ക്ഫാസ്റ്റിൽ ഈ ഭക്ഷണം ഉൾപ്പെടുത്തിയാൽ മതി

ഉറക്കക്കുറവ് നിരവധി ആളുകളിൽ കണ്ട് വരുന്ന പ്രശ്നമാണ്. ഉറക്കക്കുറവ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ക്യാൻസർ എന്നിവയുൾപ്പെടെയുള്ള രോ​ഗങ്ങൾ ഇടയാക്കും. ബ്രേക്ക്ഫാസ്റ്റിൽ ഓട്സ് ഉൾപ്പെടുത്തുന്നത് രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

ഓട്സ് ഒരു സങ്കീർണ്ണ കാർബോഹൈഡ്രേറ്റ് ആയതിനാൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ദഹിക്കാൻ അധികം സമയമെടുക്കാത്ത സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളായതിനാൽ ഉറങ്ങുന്നതിനുമുമ്പ് ഓട്‌സ് കഴിക്കുന്നത് നല്ലതാണെന്ന് ജോൺസ് ഹോപ്കിൻസ് നടത്തിയ പഠനം സൂചിപ്പിക്കുന്നു.

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഓട്സ് അമിത വിശപ്പ് തടയുന്നതിനും ഫലപ്രദമാണ്. ഓട്സ് കഴിക്കുന്നത് ശരീരത്തിലെ കലോറി ഉപഭോഗം കുറയ്ക്കുന്നു. കൂടാതെ പ്രോട്ടീൻ, കാൽസ്യം, കാർബോഹൈഡ്രേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, നിയാസിൻ എന്നിവയുൾപ്പെടെ വിവിധ പോഷകങ്ങളും നൽകുന്നു. ഓട്‌സ് വിറ്റാമിൻ എ, ബി 12, ഡി എന്നിവയും നല്ല അളവിൽ നൽകുന്നു. അത്താഴത്തിന് ഓട്‌സ് കഴിക്കുന്നത് ദഹനം എളുപ്പമാക്കുന്നതിനും വിവിധ ദഹന പ്രശ്നങ്ങൾ തടയുന്നതിനും നല്ലതാണ്.

ഓട്‌സിനൊപ്പം പച്ചക്കറികൾ വേവിച്ച് ചേർത്തു കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പച്ചക്കറികൾ നാരുകളാൽ സമ്പുഷ്ടമാണ്. പച്ചക്കറികൾ വേവിച്ച് ലേശം ഉപ്പും കുരുമുളകു പൊടിയും വിതറി ഇത് ഓട്‌സിൽ ഉടച്ചു ചേർത്തോ അല്ലാതെയോ കഴിക്കാം. ഇത് ആരോഗ്യകരവും സ്വാദിഷ്ടവുമാണ്. അത്താഴത്തിന് ഓട്സ് സ്മൂത്തിയായും കഴിക്കുന്നതും വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു.

രോഗപ്രതിരോധ കോശങ്ങളെ സജീവമാക്കുകയും കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ബീറ്റാ-ഗ്ലൂക്കൻ നാരുകൾ അടങ്ങിയിട്ടുണ്ട്. പോളിഫെനോൾസ് പോലുള്ള ആന്റിഓക്‌സിഡന്റുകൾ, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്ന അവശ്യ ധാതുക്കൾ (സിങ്ക്, സെലിനിയം), അമിനോ ആസിഡുകൾ എന്നിവയാൽ ഓട്‌സ് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

ശബരിമലയിൽ നടന്ന പോലെയുള്ള കൊള്ളയാണ് പുനർജനി കൊള്ള,വി ശിവൻകുട്ടി

തിരുവനന്തപുരം. പുനർജനി കേസ് ശുപാർശ
രാഷ്ട്രീയ ആയുധം ആക്കേണ്ട കാര്യമില്ല
ശബരിമലയിൽ നടന്ന പോലെയുള്ള കൊള്ളയാണ് പുനർജനി കൊള്ള

19 കോടി രൂപയുടെ വെട്ടിപ്പാണ് നടന്നിരിക്കുന്നത്
പ്രതിപക്ഷ നേതാവിനെതിരെ രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ട് ഉദ്യോഗസ്ഥർ അന്വേഷണം നടത്തില്ല

കരിവാരിത്തേക്കാനായി ആരും ഒരു റിപ്പോർട്ട് നൽകില്ല
സിബിഐ അന്വേഷിക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്

ഇക്കാര്യത്തിൽ  ബന്ധപ്പെട്ടവർ ഭയപ്പെടുന്നത് എന്തിനാണ്
പേടിച്ചുപോയി എന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് ഇത് ലളിത വൽക്കരിക്കുന്നു

എല്ലാ കാലത്തും എല്ലാവരെയും പറ്റിക്കാൻ ആവില്ല

സൗത്ത് കൊറിയൻ കാമുകന്‍റെ നെ‌ഞ്ചിൽ കത്തി കുത്തിയിറക്കി, ലിവ് ഇൻ പങ്കാളിയായ മണിപ്പൂർ യുവതി അറസ്റ്റിൽ

നോയിഡ: നോയിഡയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ കാമുകനെ കുത്തിക്കൊന്ന യുതി അറസ്റ്റിൽ. ദക്ഷിണ കൊറിയൻ സ്വദേശിയായ ഡക്ക് ഹീ യു എന്ന യുവാവിനെ ലിവ്-ഇൻ പങ്കാളിയായ മണിപ്പൂർ സ്വദേശി ലുഞ്ചീന പമായി ആണ് കൊലപ്പെടുത്തിയത്. ഗ്രേറ്റർ നോയിഡയിലെ ഒരു ആഡംബര ഫ്ലാറ്റിൽ വെച്ചാണ് സംഭവം. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മൊബൈൽ കമ്പനിയിൽ മാനേജരായി ജോലി ചെയ്തിരുന്ന ഡക്ക് ഹീ യുവും ലുഞ്ചീനയും ഏറെ നാളായി ഒരുമിച്ചായിരുന്നു താമസം. എന്നൽ ഡക്ക് ഹീ യു മദ്യപിച്ച് ഉപദ്രവിക്കുമെന്നും കൊല്ലണമെന്ന ഉദ്ദേശത്തോടെയല്ല കുത്തിയതെന്നുമാണ് ലുഞ്ചീന പൊലീസിന് നൽകിയ മൊഴി.

മദ്യപിച്ച ശേഷം ഡക്ക് ഹീ തന്നെ പതിവായി ഉപദ്രവിച്ചിരുന്നുവെന്നും സംഭവ ദിവസവും തന്നെ ഉപദ്രവിച്ചുവെന്നും, അതിൽ പ്രകോപിതായാണ് താൻ കാമുകനെ കുത്തിയതെന്നുമാണ് ലുഞ്ചീന പമായി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കൊലപാതകം നടന്ന ദിവസം മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. ഡക്ക് ഹീ ലുഞ്ചീനയെ ഉപദ്രവിച്ചു. ഇതോടെ പ്രകോപിതായ താൻ കത്തിയെടുത്ത് കാമുകന്‍റെ നെഞ്ചിൽ കുത്തിയെന്നാണ് യുവതി പറയുന്നത്. തുടർന്ന് പമായി തന്നെയാണ് കാമുകനെ ജിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ആശുപത്രിയിലെത്തുമ്പോൾ തന്നെ യുവാവ് മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

ആശുപത്രി അധികൃതർ ആണ് വിവരം പൊലീസിനെ അറിയികുന്നത്. വിവരമറിഞ്ഞ് നോളജ് പാർക്ക് പൊലീസ് സംഘം ആശുപത്രിയലെത്തുമ്പോഴും ലുഞ്ചീന അവിടെയുണ്ടായിരുന്നു. ഇവിടെ വെച്ചാണ് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. കാമുകനെ കൊല്ലുക എന്ന ഉദ്ദേശമുണ്ടായിരുന്നെന്നും ഡക്ക് ഹീ അക്രമാസക്തനായപ്പോൾ സംഭവിച്ച് പോയതാണെന്നുമാണ് യുവതി പൊലീസിനോട് ആവർത്തിക്കുന്നത്. കുത്തേറ്റ മുറിവുകളുടെ കൃത്യമായ എണ്ണവും മരണകാരണവും സ്ഥിരീകരിക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി അധികൃതർ കാത്തിരിക്കുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് നോളജ് പാർക്ക് പൊലീസ് അറിയിച്ചു.

Noപക്ഷിപ്പനി,No വിലവർധന,കോഴിയിറച്ചി വിൽപ്പന റെക്കോർഡിൽ

പക്ഷിപ്പനിയും വിലവർധനവും തിരിച്ചടിയായില്ല

കോഴിയിറച്ചി വിൽപ്പന റെക്കോർഡിൽപുതുവർഷത്തലേന്ന് വിറ്റത് 32 ലക്ഷം കിലോ കോഴിയിറച്ചി

മുൻ വർഷത്തെ അപേക്ഷിച്ച് 10 ലക്ഷം കിലോയുടെ വർധന

പക്ഷിപ്പനി സ്ഥിരീകരിക്കപ്പെട്ട ആലപ്പുഴയിൽ ഒന്നര ലക്ഷം കിലോ ഇറച്ചി വിറ്റു

പുതുവത്സരത്തലേന്ന് വൈകുന്നേരം ആറ് മണിക്കായിരുന്നു ചിക്കൻ നിരോധനം നീക്കിയത്

കേരള പൌൾട്രി ഫൌണ്ടേഷനാണ് കണക്കുകൾ പുറത്തുവിട്ടത്

സുനിൽ കനഗോലു ജയസാധ്യതാ റിപ്പോർട്ട് അവതരിപ്പിച്ചു; എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റുകളിൽ ജയിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥികളെ കണ്ടെത്തി?

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്‌ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനായി, ഓരോ മണ്ഡലങ്ങളിലെ ജയസാധ്യത റിപ്പോർട്ട് സുനിൽ കനഗോലു അവതരിപ്പിച്ചു. വയനാട്ടിൽ നടക്കുന്ന കോൺഗ്രസിൻ്റെ ലക്ഷ്യ 2026 ക്യാമ്പ് യോഗത്തിൻ്റെ ഭാഗമായി ഇന്നലെ രാത്രി നടന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. കോൺഗ്രസിൻ്റെ സ്ഥാനാർത്ഥികൾ ആരാവണം, എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റുകളിൽ എത്രത്തോളം ജയസാധ്യതയുണ്ട് എന്നടക്കം വിശദമായ പഠന റിപ്പോർട്ടാണ് സുനിൽ കനഗോലു അവതരിപ്പിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കാനുള്ള കോൺഗ്രസിന്റെ “മിഷൻ 2026” റിപ്പോർട്ട് ഇന്ന് ക്യാമ്പിലെ പൊതുയോഗത്തിലും അവതരിപ്പിക്കും. 100 സീറ്റ് നേടി ഭരണത്തിൽ എത്താനുള്ള കർമ്മ പദ്ധതി പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ക്യാമ്പിൽ അവതരിപ്പിക്കുന്നത്. ഇതിന് പിന്നാലെ പൊതു ചർച്ച ഉണ്ടാകും. സ്ഥാനാർത്ഥി നിർണയം നേരത്തെ ആക്കാനുള്ള സംഘടനാ ദൗത്യത്തിനാണ് മുഖ്യ പരിഗണന. ഫെബ്രുവരി ആദ്യവാരത്തിനുള്ളിൽ 70 സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയിലെത്താനും പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്രയിൽ സ്ഥാനാർത്ഥികളെ അവതരിപ്പിക്കാനുമാണ് നീക്കം.

സംസ്ഥാന സർക്കാറിനെതിരായ പ്രതിപക്ഷത്തിന്റെ സമരപരിപാടികൾക്ക് കലണ്ടറും തയ്യാറാക്കും. ഇന്നലെ നടന്ന അവലോകന യോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയവും പരാജയപ്പെട്ട ഇടങ്ങളിലെ കാര്യകാരണങ്ങളും നേതൃയോഗം വിശദമായി ചർച്ച ചെയ്തു. ഇന്ന് വൈകിട്ട് “ലക്ഷ്യ” ക്യാമ്പ് സമാപിക്കും

ആലുവയിൽ വീട് കുത്തി തുറന്ന് കവർച്ച

ആലുവ. വീട് കുത്തി തുറന്ന് കവർച്ച
തോട്ടയ്ക്കാട്ടുകര ജോർജിൻറെ വീട്ടിലാണ് മോഷണം നടന്നത്
60 ഗ്രാം സ്വർണ്ണം മോഷ്ടിച്ചു

.ജോർജ്ജും കുടുംബവും ഓസ്ട്രേലിയയിലാണ്

വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.