Home Blog Page 508

വളർത്തുനായയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെ കുത്തി പരിക്കേൽപ്പിച്ചു

കൊല്ലം. മയ്യനാട് വളർത്തുനായയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

മയ്യനാട് സ്വദേശി രാജീവാണ് അറസ്റ്റിലായത്

മയ്യനാട് സ്വദേശി കബീർ കുട്ടിയെ ആണ് കുത്തി പരിക്കേൽപ്പിച്ചത്

രാജീവ്  രണ്ടു നായ്ക്കളെ വീട്ടിൽ വളർത്തുന്നുണ്ട്

മദ്യ ലഹരിയിൽ നായ്ക്കളെ ആക്രമിക്കുന്നത് പതിവായിരുന്നു

ഇത് സമീപവാസിയായ കബീർ കുട്ടി
ചോദ്യം ചെയ്തു

തുടർന്നുണ്ടായ വൈരാഗ്യത്തിൽ രാജീവ്
കബീർ കുട്ടിയുടെ വീട്ടിൽ മദ്യ ലഹരിയിൽ എത്തി അതിക്രമിക്കുകയായിരുന്നു

വീട്ടിലുണ്ടായിരുന്ന സ്ത്രീയെയും ആക്രമിച്ചു

പിന്നാലെ പൊലീസിൽ പരാതി നൽകാൻ
ഇറങ്ങിയ കബീർ കുട്ടിയെ രാജീവ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു

ശബരിമലയിൽ ഭക്തജന തിരക്ക് തുടരുന്നു

ശബരിമലയിൽ ഭക്തജന തിരക്ക് തുടരുന്നു.
ഉച്ചയ്ക്ക് 2 മണി വരെ 58667 അയ്യപ്പ ഭക്തരാണ് മല ചവിട്ടിയത്.
മരക്കൂട്ടത്തും
നടപ്പന്തലിലും
നിയന്ത്രണങ്ങളോടെയാണ് ഭക്തരെ കടത്തിവിടുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തനാണ് കൂടുതലായി സീസണിൽ ദർശനത്തിനായി എത്തുന്നത്. മകരവിളക്ക് കഴിയും വരെ തിരക്ക് ക്രമാനുഗതമായി വർദ്ധിക്കാനാണ് സാധ്യത. മകരവിളക്ക് പ്രമാണിച്ച് പമ്പയിൽ നിന്നും സ്പെഷ്യൽ സർവ്വീസുകൾ നടത്താൻ ഇന്നലെ മന്ത്രി കെ ബി ഗണേശ് കുമാറിൻ്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി . ഈ മാസം 14 നടക്കുന്ന മകരവിളക്ക് ഒരുക്കങ്ങൾ ശബരിമലയിൽ അവസാനഘട്ടത്തിലാണ്

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ല, ആർ ശ്രീലേഖ

തിരുവനന്തപുരം .ബിജെപിക്കെതിരെ തുറന്നടിച്ച് ആർ ശ്രീലേഖ.തന്നെ മേയർ ആക്കാമെന്ന് ബിജെപി നേതൃത്വം വാഗ്ദാനം നൽകിയിരുന്നെന്ന് ശ്രീലേഖ.തീരുമാനം മാറിയത് അവസാന നിമിഷം എന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്നും ആർ ശ്രീലേഖ പ്രതികരിച്ചു.

ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ആർ ശ്രീലേഖ ഉന്നയിക്കുന്നത്.ബിജെപി നേതൃത്വം വാക്കുപാലിച്ചില്ല.തെരഞ്ഞെടുപ്പിൽ മത്സരിച്ചത് കൗൺസിലർ ആകാൻ വേണ്ടി മാത്രമല്ല.തന്നെ മേയർ ആക്കാമെന്ന് ബിജെപി നേതൃത്വം വാഗ്ദാനം തന്നിരുന്നു.
തെരഞ്ഞെടുപ്പിന്റെ മുഖം താനാണെന്നും എല്ലാവർക്കും വേണ്ടി പ്രവർത്തിക്കണമെന്നും നേതൃത്വം അറിയിച്ചു.എന്നാൽ അവസാന നിമിഷം തീരുമാനം മാറിയെന്നും ആർ ശ്രീലേഖ തുറന്നടിച്ചു.


പാർട്ടി പറഞ്ഞാലും വട്ടിയൂർക്കാവിലോ മറ്റു മണ്ഡലങ്ങളിലോ മത്സരിക്കാൻ താനില്ലെന്നും ആർ ശ്രീലേഖ.


ശ്രീലേഖയുടെ  പ്രതികരണത്തിൽ മേയർ വി വി രാജേഷ് ഒഴിഞ്ഞുമാറി.തനിക്ക് കാര്യം അറിയില്ലെന്നായിരുന്നു മറുപടി.


ശ്രീലേഖയുടെ തുറന്നുപറച്ചിലിൽ ബിജെപി നേതൃത്വം ഇതുവരെയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ , സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ

പാലക്കാട് . മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ , സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ .ദിവസങ്ങളോളം സംഭവം മറച്ചുവെച്ചെന്നും, ചൈൽഡ് ലൈനിൽ പരാതി നൽകിയത് പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണെന്നും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു . ഗുരുതര കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർക്കെതിരെ
നടപടിയെടുക്കും

ഡിസംബർ 18 ന് വിദ്യാർത്ഥി സഹപാഠിയോട് നടത്തിയ തുറന്നു പറച്ചിലിലാണ് അതിക്രൂര പീഡനത്തിൻറെ വിവരങ്ങൾ പുറത്തറിയുന്നത്.എന്നാൽ സഹപാഠിയുടെ രക്ഷിതാക്കൾ സ്കൂൾ അധികൃതരെ വിവരമറിയിച്ചെങ്കിലും
വിഷയം പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാതെ തൊട്ടടുത്ത ദിവസം അധ്യാപകനെതിരെ മാനേജ്മെൻറ് മുഖേന നടപടിയെടുത്തു.വിഷയം ഒതുക്കി തീർത്തു. ദിവസങ്ങൾക്കു ശേഷം സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുരുതര കണ്ടെത്തൽ.പീഡന വിവരം സ്കൂൾ അധികൃതർ മറച്ചുവെച്ചു, അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചു തുടങ്ങി ഗുരുതര കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടി സ്കൂളിനെതിരെ നടപടിയെടുക്കും.സ്കൂളിലെ പ്രഥമധ്യാപകൻ, മാനേജ്മെൻ്റ് പ്രതിനിധികളെയും പാലക്കാട് സബ് ഡിവിഷണൽ ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകും.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം  കേസെടുത്തേക്കും.
സംഭവത്തിൽ പ്രധിഷേധിച്ചു ബിജെപി രംഗത്തെത്തി


കലോത്സവത്തിൽ  മികച്ച വിജയം നേടിയതിന് സമ്മാനം തരാമെന്ന് പരഞ്ഞാണ്‌ നവംബർ 29 ന് ആണ്കുട്ടിയെ  അധ്യാപകൻ സ്കൂട്ടറിൽ തൻറെ വാടക വീട്ടിലെത്തിച് നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്  അതിക്രൂരമായി ലൈംഗീകമായി പീഡിപ്പിച്ചത്.

ശബരിമല സ്വര്‍ണ്ണക്കൊള്ള : അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. ഈ മാസം അവസാനം വരെയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് സമയം അനുവദിച്ചത്. അന്വേഷണ സംഘത്തലവന്‍ എസ് പി ശശിധരന്‍ നേരിട്ടെത്തിയാണ് മുദ്രവെച്ച കവറില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്താനും കോടതി എസ്‌ഐടിക്ക് അനുവാദം നല്‍കി.
നേരത്തെ ജനുവരി 17 വരെയാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് എസ്‌ഐടി കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തിന്റെ വേഗത്തെ ബാധിക്കുന്നുവെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്.
ഇതുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതി എസ് പി ശശിധരന്‍ കോടതിയില്‍ വിശദീകരിച്ചു. കേസ് ഡിസംബര്‍ മൂന്നിന് പരിഗണിച്ചപ്പോള്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റിനു ശേഷം അന്വേഷണം മന്ദഗതിയിലായതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് മുന്‍ അംഗം വിജയകുമാറിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവരെ എസ്‌ഐടി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ദൈവത്തെ പോലും വെറുതേ വിട്ടില്ല, ശങ്കർ ദാസിന് സുപ്രീം കോടതിയിൽ തിരിച്ചടി

ഡെൽഹി.ദൈവത്തെ പോലും വെറുതേ വിട്ടില്ല, ശങ്കർ ദാസിന് സുപ്രീം കോടതിയിൽ തിരിച്ചടി. സ്വർണ്ണക്കൊള്ള കേസിൽ എല്ലാ അംഗങ്ങൾക്കും ഉത്തര വാദിത്വമുണ്ടെന്ന ഹൈക്കോടതി പരാമർശം തൻ്റെ ഭാഗം കേൾക്കാതെയാണെന്നും ആ പരാമർശം നീക്കണമെന്നും കാട്ടി ബോർഡ് അംഗമായിരുന്ന കെ.പി ശങ്കർ ദാസ് നൽകിയ ഹർജിയിലാണ്  സുപ്രിം കോടതി പ്രതികൂല നിലപാട് സ്വീകരിച്ചത്. .

ശങ്കർ ദാസിന് പത്മകുമാറിനെയും അംഗം വിജയകുമാറിനെയും പോലെ ഉത്തരവാദിത്വം ഉണ്ടെന്ന് കോടതി വ്യക്തമാക്കി. നിങ്ങൾ ദൈവത്തെ പ്പോലും വിട്ടില്ലെന്ന പരാമർശവും കോടതി നടത്തി

എസ് ഐ ടി കൂടുതൽ അറസ്റ്റുകൾ നടത്താതിരിക്കുന്നത് സ്വാധീനം മൂലമെന്ന് ആ ക്ഷേപമായിരുന്നു. അതിനിടെ ഒരു ലിറ്റ്മസ് ടെസ്റ്റ് പോലെ സുപ്രിം കോടതിയുടെ നിലപാട് അറിയാനുള്ള നീക്കമാണ് നടന്നതെന്ന് സൂചനയുണ്ട്. സുപ്രിം കോടതി പരാമർശം എതിരായതോടെ എസ് ഐ ടി ക്കോ അന്വേഷണത്തിനോ എതിരെ സുപ്രിം കോടതിയെ സമീപിച്ച് നിയമപരമായ നീക്കങ്ങൾ നടത്തിയാൽ വിലപ്പോവില്ലെന്ന വ്യക്തമായ സൂചനയാണ് പ്രതിഭാഗത്തിനും രാഷ്ട്രീയ കക്ഷിയും കിട്ടിയത്.

ശബരിമല സ്വർണ്ണക്കൊള്ള, അന്വേഷണത്തിന് കൂടുതൽ സമയം

കൊച്ചി. ശബരിമല സ്വർണ്ണക്കൊള്ള
അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി

ആറാഴ്ച കൂടിയാണ് സമയം അനുവദിച്ചത്
വിഷയം ഈ മാസം 19ന് വീണ്ടും പരിഗണിക്കും

അന്ന് എസ്.ഐ.ടി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും

മലയാളത്തിന്റെ അമ്പിളി; 75ന്റെ നിറവില്‍ ജഗതി ശ്രീകുമാര്‍

മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ 75-ന്റെ നിറവിൽ. മലയാളി സിനിമാ പ്രേക്ഷകരെ കീഴടക്കിയ നടനാണ് ജഗതി. 14 വര്‍ഷം മുന്‍പ് നടന്ന അപകടത്തിനുശേഷം അപൂര്‍വമായി മാത്രമേ ജഗതി ശ്രീകുമാര്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. വാഹനാപകടത്തില്‍ പരുക്കുകളില്‍ നിന്ന് മുക്തനായ തുടര്‍ ചികില്‍സകളില്‍ കഴിയുന്ന ജഗതി ഈവര്‍ഷം അജുവര്‍ഗീസ് ടീമിന്‍റെ ‘വല’ എന്ന സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. വെള്ളിത്തിരയില്‍ മുഴുനീള വേഷം ചെയ്യാന്‍ തയാറെടുക്കുകയാണ് ജഗതി ശ്രീകുമാര്‍. അഞ്ചുവര്‍ഷം മുമ്പ് സി.ബി.ഐ സീരീസിലെ അഞ്ചാം ചിത്രമായ ദ് ബ്രയിനില്‍ ഇന്‍സ്പെക്ടര്‍ വിക്രമായി അദ്ദേഹം സിനിമയില്‍ മടങ്ങിയെത്തിയിരുന്നു. അത് ചെറിയ സീനില്‍ ആയിരുന്നെങ്കില്‍ പുതിയ ചിത്രത്തില്‍ പ്രധാന വേഷമാണ്. ഈ മാസം കൊച്ചിയില്‍ ചിത്രീകരണം തുടങ്ങും


2012 ൽ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്നാണ് അദ്ദേഹം അഭിനയത്തോട് താല്‍ക്കാലികമായി വിടപറഞ്ഞത്. ദീര്‍ഘനാളത്തെ ചികില്‍സയും തുടര്‍ന്നുള്ള പരിചരണവും നല്ലമാറ്റമുണ്ടാക്കി. അപകടത്തിന്‍റെ പരുക്കുകളില്‍ നിന്ന് അദ്ദേഹം ഏറെക്കുറെ മുക്തനായി.

രാജ് കുമാറിന്‍റെ നിര്‍മാണക്കമ്പനി തയാറാക്കിയ പരസ്യ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ്  ജഗതി ക്യമറയ്ക്ക് മുന്നില്‍ വന്നത്. പിന്നീട് സി.ബി.ഐയിലും അഭിനയിച്ചു. പൊതുപരിപാടികളിലും പങ്കെടുക്കുന്നു. ദാദാ സാഹബ് ഫാല്‍ക്കെ പുരസ്കാരം നേടി നടന്‍ മോഹന്‍ലാലിനെ സര്‍ക്കാര്‍ ആദരിച്ചപ്പൊഴും ജഗതി പ്രത്യേക ക്ഷണിതാവായിരുന്നു.

മുൻഷി പരമ്പരയിലൂടെ പ്രശസ്തനായ മുൻഷി ഹരി ( എൻ എസ് ഹരീന്ദ്രകുമാർ) കുഴഞ്ഞു വീണു മരിച്ചു

തിരുവനന്തപുരം.മുൻഷി പരമ്പരയിലൂടെ പ്രശസ്തനായ മുൻഷി ഹരി എന്നറിയപ്പെട്ട എൻ എസ് ഹരീന്ദ്രകുമാർ അന്തരിച്ചു. 52 വയസായിരുന്നു.  ഒരു യാത്ര കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകവേ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു.. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.. പോസ്റ്റ്‌ മോർട്ട ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.. തിരുമല ഇലിപ്പോട് സ്വദേശിയാണ്.  മുൻഷി പരിപാടിയ്ക്ക് രാഷ്ട്രപതിയുടെ  അവാർഡ് ഉൾപ്പെടെ കരസ്ഥമാക്കിയ  ഹരി,  തിരുവനന്തപുരത്തെ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.

വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോന്റെ മകള്‍ ആയിഷ ഹിഫയാണ് (11) മരിച്ചത്.

വട്ടേനാട് ജി വിഎച്ച്‌ എസ് എസ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

ഇന്നലെയായിരുന്നു സംഭവം നടന്നത്. കുട്ടിയുടെ മാതാവും സഹോദരിയും പുറത്തുപോയ സമയത്താണ് കുട്ടിക്ക് അപകടമുണ്ടായത്. വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ മുത്തശ്ശിമാര്‍ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കയറില്‍ കുരുങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ ഇവര്‍ സമീപവാസികളെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചെങ്കിലും മരിച്ചിരുന്നു. തൃത്താല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വ്യായാമത്തിനായി വീടിന്റെ അടുക്കളയില്‍ തൂക്കിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് കയറില്‍ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയതായി തൃത്താല പൊലീസ് അറിയിച്ചു.