Home Blog Page 481

ഇറാനിൽ സൗജന്യ സ്റ്റാർലിങ്ക് സേവനം നൽകി സ്പേസ് എക്സ്, ജാമർ വെച്ച് സൈന്യം; പ്രകടനം തുടരൂ, സഹായമെത്തുമെന്ന് പ്രക്ഷോഭകരോട് ട്രംപ്

ടെഹ്‌റാൻ: അയത്തൊള്ള ഖമേനി ഭരണകൂടത്തിനെതിരായ പ്രതിഷേധം അടിച്ചൊതുക്കാൻ ഇന്‍റർനെറ്റും മൊബൈൽ സേവനങ്ങളും വിച്ഛേദിച്ചതിന് പിന്നാലെ സ്റ്റാർലിങ്ക് ഉപയോഗവും ഇറാൻ നിരോധിച്ചിരുന്നു. പ്രക്ഷോഭകരുടെ ആശയവിനിമയ മാർഗങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയ ഇറാന് തിരിച്ചടിയായി ഇലോൺ മസ്‌കിന്റെ സ്പേസ് എക്സ് സൗജന്യ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം നൽകിയിരുന്നു. ഇപ്പോഴിതാ സ്പേസ് എക്സ് ലഭ്യമാക്കിയ സൗജന്യ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനവും ഇറാൻ തടസപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ.

സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഇറാനിൽ ലഭ്യമായി തുടങ്ങിയതിനു പിന്നാലെ ജാമറുകൾ ഉപയോഗിച്ച് സൈന്യം ഈ സേവനം തടസപ്പെടുത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ മസ്കുമായി സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്പേസ് എക്സ് സാറ്റാർ ലിങ്ക് സാറ്റലൈറ്റ് ഇന്‍റ‍ർനെറ്റ് സേവനം ഇറാനിൽ നൽകിയത്. സ്പേസ് എക്സ് വഴി ഇറാനിലെ സ്റ്റാർലിങ്ക് വരിസംഖ്യ ഒഴിവാക്കി, രാജ്യത്ത് റിസീവറുകളുള്ള ആളുകൾക്ക് പണം നൽകാതെ തന്നെ ഇന്റർനെറ്റ് സേവനം ഉപയോഗിക്കാൻ ആണ് അവസരമൊരുക്കിയത്. എന്നാൽ മണിക്കൂറുകൾക്കകം ഇറാൻ സൈന്യം ഈ നീക്കം പൊളിച്ചു.

സ്റ്റാർലിങ്ക് ഉപയോഗിക്കുന്നത് ഇറാനിൽ ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇത് ചാരപ്രവർത്തനമായി കണക്കാക്കിയാൽ വധശിക്ഷ വരെ ലഭിക്കാമെന്നും, ഇതിനായി ഇറാൻ തീരുമാനമെടുത്തിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം ഇറാനിലെ പ്രതിഷേധക്കാർക്ക് സഹായം വാഗ്ദാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനിലേക്ക് ‘സഹായം ഉടനെത്തും’ എന്നും പ്രതിഷേധക്കാരോട് അവരുടെ പ്രകടനങ്ങൾ തുടരാനും ട്രംപ് ആവശ്യപ്പെട്ടു. ഇറാനിൽ ആഴ്ചകളായി നടക്കുന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് പിന്നാലെയുണ്ടായ അടിച്ചമർത്തലിൽ ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതായുള്ള വിവരങ്ങൾ പുറത്തുവരുന്നതിനിടിയിലാണ് ട്രംപിന്റെ ഈ പ്രസ്താവന.

ശബരിമല പാണ്ടിതാവളത്തിൽ ആന ഇറങ്ങി, പേടിച്ചു ഓടിയ നാല് പേർക്ക് പരിക്ക്

ശബരിമല. പാണ്ടിതാവളത്തിൽ ആന ഇറങ്ങി. ആനയെ കണ്ട് പേടിച്ചു ഓടിയ നാല് പേർക്ക് വീണ് പരിക്ക്. ആളുകൾ കൂട്ടത്തോടെ ഓടിയതിന് ഇടയിൽ ആണ് നാല് പേർക്ക് പരിക്കേറ്റത്. ഇവരെ സന്നിധാനം ആശുപത്രിയിലേക്ക് മാറ്റി. ആന കാടിനുള്ളിലേക്ക് കയറി

ഇറാനിൽ കൂട്ടക്കുരുതി,കൊല്ലപ്പെട്ടവരുടെ എണ്ണം 2400 കടന്നു

ടെഹ്റാന്‍.ഇറാനിൽ കൂട്ടക്കുരുതി തുടരുന്നു.കൊല്ലപ്പെട്ടവരുടെ എണ്ണം 2400 കടന്നു. പ്രതിഷേധം തുടരാനും സ്ഥാപനങ്ങൾ ഏറ്റെടുക്കാനും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഹ്വാനം. അമേരിക്കയുടെ സഹായം ഉടൻ എത്തുമെന്നും ട്രംപ്. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ വധിക്കരുതെന്നും അങ്ങനെ ചെയ്താൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ട്രംപിന്റെ മുന്നറിയിപ്പ്.

ഇന്റർനെറ്റ് ഉപരോധം അഞ്ചാം ദിവസവും തുടരുന്നു.ഇറാനിലെ ഭരണകൂടം അവസാനനാളുകളിലാണെന്ന് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്. പടിഞ്ഞാറൻ ഇറാനിലെ കെർമാൻഷാ പ്രവിശ്യയിലുള്ള ഇസ്ലാമിക് റവല്യൂഷണറി ഗാർഡിന്റെ താവളം പിടിച്ചെടുത്തതായി ഇറാനിയൻ-കുർദിഷ് വിമതസേന.

ഇറാൻ ജനതയുടെ കൊലയാളികൾ ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമാണെന്ന് ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി

RCC യിലെ നിയമന ക്രമക്കേട്, ചീഫ് നഴ്സിംഗ് ഓഫീസ റിനെതിരെ ഗുരുതര കണ്ടത്തൽ

തിരുവനന്തപുരം. RCC യിലെ നിയമന ക്രമക്കേട്,അന്വേഷണ റിപ്പോർട്ടിൽ ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ Rനെതിരെ ഗുരുതര കണ്ടത്തൽ. RCC നിയമന ചട്ടം അട്ടിമറിച്ചു. നിയമനപ്രക്രിയയിൽ ബന്ധു പങ്കെടുക്കുന്നുണ്ടെങ്കിൽ മാറിനിൽക്കണമെന്ന ആർസിസി ചട്ടം വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള CNO പാലിച്ചില്ല

സമാന പരാതിയും നടപടിയും നേരത്തെ ഉണ്ടായിട്ടുണ്ട് എന്നിരിക്കെ വിഷയത്തിന്റെ ഗൗരവം അറിയാത്ത ആളല്ല CNO. സമാനകുറ്റം വീണ്ടും ആവർത്തിച്ചു. സഹോദരിയുടെ മകൾക്കും അടുത്ത ബന്ധുവിനും ഉയർന്ന മാർക്ക് ലഭിക്കുന്നതിന് വഴിവിട്ട സഹായം ചെയ്തു. ഒന്ന്, രണ്ട് റാങ്ക് നേടിയവർക്ക് ലഭിച്ചത് 75 മാർക്കിലധികം. മൂന്നാം റാങ്ക് മുതൽ ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് 50ൽ താഴെ മാർക്ക് മാത്രം. അന്വേഷണ റിപ്പോർട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് കൈമാറി. നടപടിക്ക് ശുപാർശ ചെയ്ത് റിപ്പോർട്ട്

ചീഫ് ഓഫീസർ ശ്രീലേഖ R നെതിരെ നടപടി ഉണ്ടായേക്കും. റാങ്ക് പട്ടിക റദ്ദ് ചെയ്യാനും സാധ്യത

രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും; തിരുവല്ലയിലെ ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തി

പാലക്കാ‌ട്: പാലക്കാട് ഹോട്ടൽ മുറിയിൽ നിന്ന് ലഭിച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഫോണിൽ നിർണായക ചാറ്റുകളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കസ്റ്റഡിയിൽ എടുക്കുമ്പോൾ ഫോൺ കയ്യിൽ എടുക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൊലീസ് സമ്മതിച്ചിരുന്നില്ല. അത് പിന്നീട് റൂമിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ്‌ സെവൻ ഹോട്ടലിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ഇവിടെ വലിയ പൊലീസ് സുരക്ഷയാണ് ഒരുക്കിയത്. പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നുമാണ് രാഹുലിനെ ഇവിടേക്ക് എത്തിച്ചത്. ക്ലബ്‌ സെവൻ ഹോട്ടലിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം തിരികെ പത്തനംതിട്ട എആർ ക്യാമ്പിലേക്ക് എത്തിക്കും. പാലക്കാട് എത്തിച്ച് തെളിവെടുപ്പ് നടത്തുന്ന തീരുമാനം പിന്നീട്. രണ്ടാം ദിനമായ ഇന്നും രാഹുലിനെ വിശദമായി എസ്ഐടി ചോദ്യം ചെയ്യും. 15ന് വൈകിട്ടാണ് രാഹുലിനെ തിരികെ കോടതിയിൽ ഹാജരാക്കേണ്ടത്. മറ്റന്നാളാണ് രാഹുലിൻ്റെ ജാമ്യാക്ഷേ പരിഗണിക്കുന്നത്.

വെല്ലുവിളി ഏറ്റെടുത്തു; പക്ഷേ കുഞ്ഞുമോൻ വരുമോ?എം.എൽ.എയുടെ വെല്ലുവിളിക്ക് ഉല്ലാസ് കോവൂരിന്റെ മറുപടി;

ശാസ്താംകോട്ട: കുന്നത്തൂർ മണ്ഡലത്തിലെ വികസനത്തെച്ചൊല്ലി എം.എൽ.എ.യും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോര് മുറുകുന്നു. കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ വികസന സംവാദത്തിന് തയ്യാറുണ്ടോ എന്ന് ചോദിച്ച കോവൂർ കുഞ്ഞുമോൻ എം.എൽ.എ.യുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായി ആർ.എസ്.പി. സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കോവൂർ അറിയിച്ചു. എന്നാൽ, എം.എൽ.എ. ഒരിക്കലും ഒരു തുറന്ന ചർച്ചയ്ക്ക് തയ്യാറാവില്ലെന്നും ഒരു ആവേശത്തിന് വെറുതെ വിളിച്ചു പറഞ്ഞതാണെന്നും ഉല്ലാസ് പരിഹസിച്ചു.

മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് കുന്നത്തൂരിലെ വികസന മുരടിപ്പ് ഇവിടുത്തെ ജനങ്ങൾക്ക് നന്നായി അറിയാമെന്ന് ഉല്ലാസ് കോവൂർ പറഞ്ഞു. കാൽനൂറ്റാണ്ടായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിക്ക് വികസന നേട്ടങ്ങളെക്കുറിച്ച് ജനമധ്യത്തിൽ സംസാരിക്കാൻ ഭയമാണ്. വെല്ലുവിളി നടത്തി പിൻവാങ്ങുന്നതാണ് എം.എൽ.എ.യുടെ പതിവെന്നും, ഒരു തുറന്ന വേദിയിൽ വികസനം ചർച്ച ചെയ്യാൻ അദ്ദേഹം വരുമെന്ന കാര്യത്തിൽ തനിക്ക് വലിയ സംശയമുണ്ടെന്നും അദ്ദേഹം പരിഹാസരൂപേണ കൂട്ടിച്ചേർത്തു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം കാഴ്ചവെച്ച ഉല്ലാസ് കോവൂർ, കേവലം 2,790 വോട്ടുകൾക്കാണ് കുഞ്ഞുമോനോട് പരാജയപ്പെട്ടത്. യുവജന പ്രസ്ഥാനമായ ആർ.വൈ.എഫിലൂടെ പൊതുരംഗത്തെത്തി മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളിൽ സജീവമായ അദ്ദേഹം, എം.എൽ.എ.യുടെ വെല്ലുവിളി ഏറ്റെടുത്തതോടെ കുന്നത്തൂർ രാഷ്ട്രീയം വരും ദിവസങ്ങളിൽ കൂടുതൽ ചൂടുപിടിക്കുമെന്ന് ഉറപ്പായി.

കൗമാര കലാവിരുന്ന് ഇന്നു മുതൽ

തൃശൂർ. സംസ്ഥാന സ്കൂൾ കലോത്സവത്തിനു  ഇന്ന്  അരങ്ങുണരും. 18 വരെ 5 ദിവസം 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളിൽ 15,000 പ്രതിഭകൾ മാറ്റുരയ്ക്കും.  രാവിലെ 10നു പാറമേക്കാവിന് എതിർവശത്ത് എക്സിബിഷൻ ഗ്രൗണ്ടിലെ ഒന്നാം വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. തൃശൂരിന്റെ പൂരപ്രൗഢിയുടെ പ്രഖ്യാപനമെന്നോണം പാണ്ടിമേളവും കുടമാറ്റവും നടക്കും.

64–ാം കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികൾ കുടമാറ്റത്തിൽ അണിനിരക്കും. പൂക്കളുടെ പേരു നൽകിയ 25 വേദികളിലായാണു മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. രാവിലെ 9നു പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ബി.കെ. ഹരിനാരായണൻ രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിലെ വിദ്യാർഥികൾ നൃത്തരൂപത്തിൽ അവതരിപ്പിക്കും. പാലക്കാട് പൊറ്റശേരി സ്കൂളിലെ വിദ്യാർഥികളാണു തീം സോങ് തയാറാക്കിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സ്വാഗതസംഘം ചെയർമാൻ മന്ത്രി കെ. രാജൻ എന്നിവരടക്കം ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

അതിജീവിതയ്ക്കെതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി ശ്രീനാദേവി കുഞ്ഞമ്മ

അടൂര്‍. അതിജീവിതയ്ക്കെതിരെ പരാതി.അതിജീവിതയ്ക്കെതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ.ഇ-മെയിൽ മുഖാന്തരമാണ് പരാതി നൽകിയത്. തനിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നു എന്ന് ശ്രീനാദേവി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്

പൊതുസമൂഹത്തിൽ തന്നെ കരിവാരിത്തേക്കുന്ന തരത്തിലാണ് അതിജീവിത പരാതി നൽകിയത്. അതിജീവിത ആരാണെന്ന് തനിക്ക് അറിയില്ല. അതിജീവിതയെ താൻ അധിക്ഷേപിച്ചിട്ടില്ല. താനെന്നും സത്യത്തിനൊപ്പം ആണ് നിലനിൽക്കുന്നത്

അതിജീവിത എന്ന നിലയിൽ നിയമം തരുന്ന സംരക്ഷണത്തെ വ്യാജ പരാതികളിലൂടെ തനിക്കെതിരെ ഉപയോഗിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മ

ശബരിമലയിൽ ആടിയ ശിഷ്ടം നെയ്യിൻ്റെ വിൽപ്പനയിലെ ക്രമക്കേട്, വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി.ശബരിമലയിൽ ആടിയ ശിഷ്ടം നെയ്യിൻ്റെ വിൽപ്പനയിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയ എടുത്ത കേസിലാണ് നടപടി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.

പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ദേവസ്വം ബെഞ്ച് നിര്‍ദ്ദേശം നൽകി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം നല്‍കണം. ക്രമക്കേട് നടത്തിയ സുനിൽകുമാർ പോറ്റിയെ സസ്‌പെൻഡ് ചെയ്തതായി ബോർഡ്‌ അറിയിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. 2025 നവംബർ 17 മുതൽ ഡിസംബർ 26 വരെയുള്ള കാലയളവിൽ മരാമത്ത് ബിൽഡിംഗിലെ കൗണ്ടറിൽ നിന്നും വിറ്റ 13,679 പാക്കറ്റ് നെയ്യിൻ്റെ പണമായ 13.67 ലക്ഷം രൂപ ദേവസ്വം അക്കൗണ്ടിൽ എത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടിലുള്ളത്. ഏകദേശം 35 ലക്ഷം രൂപയോളം ഈ ചുരുങ്ങിയ കാലയളവിൽ മാത്രം വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വിലയിരുത്തൽ.

വിജയ് ചിത്രം ജനനായകന്‍ പൊങ്കലിന് റിലീസ് ചെയ്യില്ലെന്ന് ഉറപ്പായി

ന്യൂഡല്‍ഹി: വിജയ് ചിത്രം ജനനായകന്‍ പൊങ്കലിന് റിലീസ് ചെയ്യില്ലെന്ന് ഉറപ്പായി. കടുത്ത നിരാശയിലാണ് വിജയ് ആരാധകര്‍. ‘ജനനായകന്‍ ‘ പൊങ്കലിന് മുന്‍പ് റിലീസ് ചെയ്യാനുള്ള എല്ലാ വഴിയും അടഞ്ഞിരിക്കുകയാണ്.മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി ഇന്നും പരിഗണിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഇന്നലെ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഇന്നും കേസ് പരാമര്‍ശിച്ചിക്കാതിരിക്കുകയായിരുന്നു. കേസില്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഉത്തരവ് ഇറക്കരുതെന്ന് ആവശ്യപ്പെട്ട്, സെന്‍സര്‍ ബോര്‍ഡും തടസ്സഹര്‍ജി നല്‍കിയിരുന്നു. ഈ മാസം 9ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് നിഷേധിച്ചതോടെയാണ് പ്രതിസന്ധിയിലായത്.
നാളെ മകര സംക്രാന്തി കാരണം കോടതിക്ക് അവധിയായതിനാല്‍ ഇനി മറ്റന്നാള്‍ കേസ് പരിഗണിക്കാനാണ് സാധ്യത. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് തമിഴ്‌നാട്ടില്‍ പൊങ്കല്‍ അവധി.