കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻവർധന. ഓരോ ദിവസവും വിലയിൽ പുത്തൻ റെക്കോർഡിട്ടാണ് കുതിപ്പ് തുടരുന്നത്. പവന് 800 രൂപ വർധിച്ച് 1,05,320 രൂപയിലാണ് വ്യാപാരം. വിലവർധന ആഭരണ പ്രേമികളെയും വിവാഹ ആവശ്യക്കാരെയും ആശങ്കയിലാഴ്ത്തി. ഇന്നത്തെ വിലയില്‍ ഒരു പവൻ സ്വന്തമാക്കാൻ പത്തു ശതമാനം പണിക്കൂലി ചേർത്ത് 1,18,470 രൂപയോളം വേണം. 10 ശതമാനം പണിക്കൂലിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും മൂന്നു ശതമാനം ജിഎസ്ടിയും ചേരുന്ന വിലയാണിത്. ഗ്രാമിന് 100 രൂപ വർധിച്ച് 13,165 രൂപയുമായി.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ജനുവരി ഒമ്പത് മുതൽ തുടർച്ചയായി വില ഉയർന്നുകൊണ്ടിരിക്കുകയാണ്.
‘എന്റെ പൊന്നേ…’ സംസ്ഥാനത്ത് സ്വർണവിലയിൽ വൻവർധന
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സമഗ്ര സുരക്ഷാ പരിശോധന, കേന്ദ്ര സർക്കാർ നടപടിയെ ജനസംരക്ഷണ സമിതി സ്വാഗതം ചെയ്തു
ഇടുക്കി.മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തീരുമാനം എടുത്ത കേന്ദ്ര സർക്കാർ നടപടിയെ ജനസംരക്ഷണ സമിതി സ്വാഗതം ചെയ്തു. 2011 ന് ശേഷം ആദ്യമായി അണക്കെട്ടിൽ നടത്തുന്ന ബലക്ഷയ പരിശോധന സുതാര്യമാക്കണമെന്നും സമരസമിതി ഭാരവാഹികൾ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് അണക്കെട്ടിൽ സന്ദർശാനുമതി ലഭ്യമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. തമിഴ് നാടിന്റെ സമ്മർദ്ദ ഫലമായി നിരവധി പ്രാവശ്യം തടസ്സപ്പെട്ട ഡാമിൻ്റെ അടിത്തട്ട് പരിശോധന അന്താരാഷ്ട്ര വിദഗ്‌ധരെക്കൂടി പങ്കെടുപ്പിച്ച് നടത്തണമെന്നും ഡാമിൻ്റെ 20 കിലോ മീറ്ററിനുളളിൽ ഉണ്ടായേക്കാവുന്ന ഭൂകമ്പ സാധ്യത കൂടി പഠന വിധേയമാക്കണമെന്നും സമിതി ചെയർമാൻ അഡ്വ. റോയ് വാരികാട്ട്, പി. ആർ.ഒ.ഷിബു, കെ. തമ്പി, ജനറൽ കൺവീനർ പി. ടി. ശ്രീകുമാർ എന്നിവർ ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയർമാൻ കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
നിപ സ്ഥിരീകരിച്ച രണ്ട് നേഴ്സുമാരുടെ നില ഗുരുതരമായി തുടരുന്നു
കൊല്‍ക്കൊത്ത. പശ്‌ചിമ ബംഗാളിൽ നിപ സ്ഥിരീകരിച്ച രണ്ട് നേഴ്സുമാരുടെയും നില ഗുരുതരമായി തുടരുന്നു. കൊൽക്കത്തയിലെ ബരാസത്ത് ആശുപത്രിയിലെ രണ്ട് നഴ്സുമാർക്കാണ് സ്ഥിരീകരിച്ചത്. ഇവരെ പരിശോധിച്ച ബർദ്വാന്‍ ഹോസ്പിറ്റലിലെ ഡോക്ടർ നിരീക്ഷണത്തിൽ
നഴ്സുമാരുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന 120 പേരെ ഐസൊലേഷനിലേക്ക് മാറ്റി. ഇവരിൽ ഡോക്ടർമാർ ആംബുലൻസ് ഡ്രൈവർമാർ നഴ്സുമാർ ആശുപത്രി ജീവനക്കാർ എന്നിവരുണ്ട്. നിപയുടെ വ്യാപന നിരക്ക് കൂടുതലായതിനാൽ കടുത്ത ജാഗ്രതയിലാണ് കൊൽക്കൊത്ത. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രത്യേകം കേന്ദ്ര സംഘം കൊൽക്കത്തയിൽ എത്തിയിട്ടുണ്ട്
കെ-ടെറ്റ്; പരിഷ്കരിച്ച് ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം.കെ-ടെറ്റ്; പരിഷ്കരിച്ച് ഉത്തരവ് പുറത്തിറക്കി.വിവാദമായ കെ-ടെറ്റ് ഉത്തരവാണ് പരിഷ്കരിച്ചത്.അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് ആദ്യ ഉത്തരവ് മരവിപ്പിച്ചിരുന്നു
വിവാദ നിർദേശങ്ങൾ ഒഴിവാക്കിയാണ് പുതിയ ഉത്തരവ്. ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിർബന്ധം. ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവർക്കുള്ള ഇളവ് പുതിയ ഉത്തരവിൽ പരാമർശിക്കുന്നില്ല. കെ-ടെറ്റ് സ്ഥാനക്കയറ്റം ഉണ്ടാകില്ലെന്ന പരാമർശവും ഒഴിവാക്കി. കെ-ടെറ്റ് കാറ്റഗറി ഒന്ന്/ രണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ LP, UP നിയമനത്തിന് പരിഗണിക്കും. കെ-ടെറ്റ് കാറ്റഗറി മൂന്ന് വിജയിച്ച ഹൈസ്കൂൾ ഭാഷാദ്ധ്യാപകർ കാറ്റഗറി IV വിജയിക്കേണ്ടതില്ല. സുപ്രീംകോടതി അന്തിമ വിധി അനുസരിച്ച് മാനദണ്ഡങ്ങളിൽ മാറ്റം ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ്
കരൂർ ആൾക്കൂട്ട ദുരന്തക്കേസിൽ വിജയ്‍ വീണ്ടും 19ന് സിബിഐക്ക് മുന്നിൽ ഹാജരാകണം
ചെന്നൈ : കരൂർ ആൾക്കൂട്ട ദുരന്തക്കേസിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്‍ വീണ്ടും 19ന് വീണ്ടും സിബിഐക്ക് മുന്നിൽ ഹാജരാകണം. തിങ്കളാഴ്ച ഡൽഹിയിലെ സിബിഐ ഓഫീസിൽ വിജയ്‍യെ 5 മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊങ്കൽ പ്രമാണിച്ച് വിജയ് അസൗകര്യം അറിയിക്കുകയായിരുന്നു. തുടർന്നാണ് പുതിയ നോട്ടീസ് നൽകിയത്.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തുന്നതിനായി ചെന്നൈയിലെ സിബിഐ ഓഫീസിൽ ഹാജരാകാനാണ് വിജയ്ക്ക് നോട്ടീസ് നൽകിയത്. കഴിഞ്ഞ വർഷം കരൂരിൽ നടന്ന ടിവികെ റാലിക്കിടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. തിരക്ക് നിയന്ത്രിക്കുന്നതിൽ സംഘാടകർക്ക് വീഴ്ച പറ്റിയെന്നും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയില്ലെന്നും ആരോപിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾ കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവിനെത്തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്.
നേരത്തെ ഒരു തവണ വിജയിയെ സിബിഐ ചോദ്യം ചെയ്തിരുന്നുവെങ്കിലും മൊഴികളിലെ വൈരുദ്ധ്യം പരിഗണിച്ചാണ് വീണ്ടും വിളിപ്പിക്കുന്നത്. പാർട്ടി പരിപാടിയുടെ ആസൂത്രണം, വോളന്റിയർമാരുടെ വിന്യാസം, അനുമതി പത്രത്തിലെ നിബന്ധനകൾ പാലിച്ചോ തുടങ്ങിയ കാര്യങ്ങളിലാകും പ്രധാനമായും സിബിഐ അന്വേഷണം നടക്കുക.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് നടത്തിയ സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി കരൂരിൽ നടന്ന റാലിക്കിടെയാണ് സെപ്തംബർ 27ന് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ 41 പേർ മരിച്ചു.
ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ഏകദിന മത്സരം ഇന്ന്
രാജ്‌കോട്ട് : ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ഏകദിന മത്സരം ഇന്ന് ഉച്ചയ്ക്ക് 1.30ന് നടക്കും. രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്.
ആദ്യ മത്സരം നാലു വിക്കറ്റിന് വിജയിച്ച ഇന്ത്യയ്ക്ക് ഇന്നും വിജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം. അതേസമയം തിരിച്ചു വരവു ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് കളത്തിലിറങ്ങുന്നത്. ഏഴ് തവണ ഇന്ത്യയിലെത്തിയപ്പോഴും കിവീസിന് പരമ്പര നേടാനായിട്ടില്ല. ഈ ചരിത്രം തിരുത്തിക്കുറിക്കുറിക്കുകയും കിവീസ് ലക്ഷ്യമിടുന്നു.
സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ് ലി എന്നിവരിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ കളിയിലെ താരമായ കോഹ്ലി 93 റണ്ണെടുത്ത് പുറത്തായി. രോഹിത് 29 പന്തില്‍ 26 റണ്ണടിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പാണ് ഇരുവരുടെയും ലക്ഷ്യം. നിലവിലെ ഫോം പ്രായത്തെ മറികടക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
തടികൊണ്ടുള്ള കട്ടിങ് ബോർഡ് എളുപ്പം വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ
ഉപയോഗിക്കാൻ ഇത് എളുപ്പം ആണെങ്കിലും കട്ടിങ് ബോർഡിൽ അണുക്കൾ പറ്റിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. തടികൊണ്ടുള്ള കട്ടിങ് ബോർഡ് വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി.
അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗമുള്ള വസ്തുവാണ് കട്ടിങ് ബോർഡ്. ഇത് പല മെറ്റീരിയലിലും ലഭ്യമാണ്. മിക്ക ആളുകളും തിരഞ്ഞെടുക്കുന്നത് തടികൊണ്ടുള്ള കട്ടിങ് ബോർഡാണ്. ഉപയോഗിക്കാൻ ഇത് എളുപ്പം ആണെങ്കിലും കട്ടിങ് ബോർഡിൽ അണുക്കൾ പറ്റിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. തടികൊണ്ടുള്ള കട്ടിങ് ബോർഡ് വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി.
1.ഡിഷ്‌വാഷ് ലിക്വിഡ് ഉപയോഗിക്കാം
ഡിഷ്‌വാഷ് ലിക്വിഡ് ഉപയോഗിച്ച് എളുപ്പം കട്ടിങ് ബോർഡ് വൃത്തിയാക്കാൻ സാധിക്കും. ആദ്യം നന്നായി ചൂട് വെള്ളത്തിൽ കട്ടിങ് ബോർഡ് കഴുകണം. ശേഷം അതിലേക്ക് ഡിഷ് സോപ്പ് ചേർക്കാം. മൃദുലമായ സ്പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി. അഴുക്കും അണുക്കളും ഇല്ലാതാകുന്നു. അതേസമയം കട്ടിങ് ബോർഡിന്റെ ഇരുവശങ്ങളും കഴുകാൻ ശ്രദ്ധിക്കണം. കഴുകിയതിന് ശേഷം ഉണക്കിയെടുക്കാനും മറക്കരുത്.
- നാരങ്ങ ഉപയോഗിച്ചും വൃത്തിയാക്കാം
തടികൊണ്ടുള്ള കട്ടിങ് ബോർഡ് നാരങ്ങ ഉപയോഗിച്ചും വൃത്തിയാക്കാൻ സാധിക്കും. കട്ടിങ് ബോർഡ് കഴുകിയതിന് ശേഷം ഉപ്പ് ഉപയോഗിച്ച് നന്നായി ഉരക്കണം. ശേഷം നാരങ്ങ കൊണ്ടും നന്നായി ഉരച്ച് കഴുകാം. ഇത് കട്ടിങ് ബോർഡിലുള്ള അഴുക്കും അണുക്കളെയും എളുപ്പം ഇല്ലാതാക്കാൻ സഹായിക്കുന്നു. മാസത്തിൽ ഒരിക്കൽ നാരങ്ങയും ഉപ്പും ഉപയോഗിച്ച് വൃത്തിയാക്കുന്നത് നല്ലതാണ്.
കോൺഗ്രസ് സ്ഥാനാർഥി നിർണയം: ആഗ്രഹിക്കുന്ന നേതാക്കൾക്ക് ഇന്ന് സ്ക്രീനിങ്ങ് കമ്മിറ്റിയെ കാണാം
തിരുവനന്തപുരം. മിസ്ത്രി കൂടിക്കാഴ്ച തുടരും. കോൺഗ്രസ് സ്ഥാനാർഥി നിർണയം: സ്ക്രീനിങ്ങ് കമ്മിറ്റി കൂടിക്കാഴ്ച തുടരും. സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രിയും അംഗങ്ങളും എ.കെ. ആൻ്റണിയെ കണ്ടു
AICC ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി , KPCC അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരുമായും ചർച്ച നടത്തി. സ്ഥാനാർഥിയാകാൻ ആഗ്രഹിക്കുന്ന നേതാക്കൾക്ക് ഇന്ന് സ്ക്രീനിങ്ങ് കമ്മിറ്റിയെ കാണാം. നേതാക്കൾക്ക് പട്ടിക കൈമാറാനും അവസരമുണ്ടാകും































